ശബരിമലയിൽ ഭക്തജന തിരക്ക് തുടരുന്നു. ആറു മണി വരെ മുക്കാൽ ലക്ഷത്തോളം അയ്യപ്പഭക്തർ ദർശനം നേടി. കാനനപാത വഴി എത്തുന്ന അയ്യപ്പഭക്തരുടെ എണ്ണത്തിലും വൻ വർദ്ധനവ്. മണ്ഡല മകരവിളക്കിനായി നട തുറന്ന് 24 ദിവസങ്ങൾ പിന്നിടുമ്പോൾ വലിയ ഭക്തജനതിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്. കഴിഞ്ഞ 23 ദിവസങ്ങളായി ശബരിമലയിൽ എത്തിയ അയ്യപ്പഭക്തരുടെ എണ്ണം 22 ലക്ഷം പിന്നിട്ടു. ഇന്ന് ഈ സമയം വരെ ഏകദേശം മുക്കാൽ ലക്ഷത്തിലധികം അയ്യപ്പഭക്തനാണ് ശബരിമലയിൽ ദർശനം നേടിയത്. അതേസമയം കാനനപാത വഴിയെത്തുന്ന അയ്യപ്പന്മാരുടെ എണ്ണത്തിലും വലിയ വർദ്ധനവാണ് ഉള്ളത്. സന്നിധാനത്ത് തിരക്ക് കൂടുന്നത് അനുസരിച്ച് പമ്പയിൽ നിന്നും തിരക്ക് നിയന്ത്രിക്കും. നിലയ്ക്കലും തിരക്ക് നിയന്ത്രിച്ച് തന്നെയാണ് ഭക്തരെ പമ്പയിലേക്ക് കടത്തിവിടുന്നതും. എന്നിരുന്നാലും മണിക്കൂറുകളോളം ക്യൂവിൽ കാത്തു നിൽക്കേണ്ട സാഹചര്യമോ, ദർശനം ലഭിക്കാതെ മടങ്ങേണ്ട സാഹചര്യമോ ഇല്ല. സന്നിധാനത് എത്തുന്ന എല്ലാ അയ്യപ്പഭക്തർക്കും സുഗമമായ ദർശനം ഒരുക്കാൻ പോലീസിനും ദേവസ്വം ബോർഡിനും സാധിക്കുന്നു. കൃത്യമായ ഇടവേളകളിൽ സന്നിധാനത്ത് എത്തുന്ന ഭക്തർക്ക് വെള്ളവും മറ്റു ലഘു ഭക്ഷണങ്ങളും നൽകുന്നതിലും യാതൊരു വീഴ്ചയും വരുത്തിയിട്ടില്ല.

.jpg)

Post a Comment