പമ്പ: ശബരിമല പാതയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. നിലയ്ക്കൽ - പമ്പ റോഡിൽ അട്ടത്തോടിന് സമീപമാണ് ബസുകൾ അപകടത്തിൽപെട്ടത്. ശബരിമല തീർത്ഥാടകരാണ് കൂട്ടിയിടിച്ച രണ്ട് ബസിലും ഉണ്ടായിരുന്നത്. ഒരു മണിയോടെയാണ് അപകടം ഉണ്ടായത്. നിലയ്ക്കൽ - പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസ്സുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം. നിരവധി യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തീർത്ഥാടകരെ മറ്റു വാഹനങ്ങളിൽ നിലയ്ക്കലേക്കും പമ്പയിലേക്കും എത്തിച്ചു. അപകടത്തെ തുടർന്ന് നിലയ്ക്കൽ - പമ്പ റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിൽ പെട്ട വാഹനങ്ങൾ ഗ്യാരേജിലേക്ക് മാറ്റാനുള്ള നടപടികൾ തുടങ്ങി. ഗതാഗതം പുനഃസ്ഥാപിക്കാൻ പൊലീസ് ഇടപെടൽ ശക്തമാക്കി.

.jpg)

إرسال تعليق