രാഹുല്‍ മാങ്കൂട്ടത്തിലിനോട് രാജിയാണ് ആവശ്യപ്പെടേണ്ടതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ. രാഹുലിന് കോൺഗ്രസ് സംരക്ഷണ കവചമൊരുക്കിയെന്നും രാജി കോൺഗ്രസ് ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. സംരക്ഷണം ഒരുക്കുന്നത് കോൺഗ്രസ് തന്നെയാണ്. പൊലീസിൻ്റെ പ്രവർത്തനം പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നിലപാട് വ്യക്തമാക്കണം. കോൺഗ്രസിൻ്റെ വികൃത മുഖമാണ് ഇപ്പോള്‍ പ്രകടമായത്. കോൺഗ്രസിൻ്റെ നിലപാടിൽ സംശയമുണ്ട്. അത് ദൂരീകരിക്കാൻ അവര്‍ തയ്യാറാകണം. മാതൃകയാക്കാൻ കഴിയുന്ന ശക്തമായ നടപടിയെടുക്കണം. ഒരു കുറ്റവാളിയും രക്ഷപ്പെടാൻ പാടില്ല. സ്ത്രീത്വത്തെ മാനിക്കുന്നുവെങ്കിൽ കോൺഗ്രസ് പരാതിക്കാരിയെ കേൾക്കണമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, രാഹുല്‍ എംഎല്‍എ സ്ഥാനം രാജിവെക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു. ഉചിതമായ തീരുമാനം സർക്കാരും പൊലീസും സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ ആവശ്യപ്പെട്ടു. രാഹുലിൻ്റെ ഭാഗത്ത് തെറ്റുള്ളതുകൊണ്ടാണ് തങ്ങൾ പുറത്താക്കിയതെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു.

.jpg)

Post a Comment