എണ്ണി കൊണ്ട് ഇരിക്കുന്നു കോടികൾ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകൾ”;രാഹുലിന്റെ 10 കോടി നോട്ടീസിന് ബബിൾസ് ഊതി ഷഹനാസിന്റെ മറുപടി

 



പത്ത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ച രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ കണക്കിന് പരിഹസിച്ച് കോൺഗ്രസ് സഹയാത്രിക എം.എ ഷഹനാസ്. കോഴിക്കോട് ബീച്ചിലിരുന്ന് സോപ്പ് കുമിളകൾ ഊതിവീർപ്പിക്കുന്ന വീഡിയോ പങ്കുവെച്ചാണ് ഷഹനാസിന്റെ മറുപടി. “എണ്ണിക്കൊണ്ടിരിക്കുന്നത് കോടികളല്ല, പറന്നു പൊങ്ങി പൊട്ടിത്തകർന്നു പോകുന്ന കുമിളകളാണ്” എന്ന കുറിപ്പോടെയാണ് ഷഹനാസ് ഫേസ്ബുക്കിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വാർത്താസമ്മേളനത്തിലൂടെ തന്നെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് രാഹുൽ മാങ്കൂട്ടത്തിൽ വക്കീൽ നോട്ടീസ് അയച്ചത്. ഇതിനെ പുച്ഛിച്ചുതള്ളുന്നതാണ് ഷഹനാസിന്റെ പുതിയ പോസ്റ്റ്. “ഇന്നലെ നീ ആരായിരുന്നു? ഇന്ന് നീ ആരാണ്? മറ്റന്നാൾ നീ ആരാണാവോ?” എന്ന് ചോദിക്കുന്ന ഷഹനാസ്, വ്യാജ ഐഡി കാർഡ് വിവാദം മുതൽ രാഹുൽ നടത്തിയ പ്രകടനങ്ങളെല്ലാം പവനായി ശവമായ അവസ്ഥയിലാണെന്നും പരിഹസിക്കുന്നു.

എണ്ണി കൊണ്ട് ഇരിക്കുന്നു കോടികൾ അല്ല പറന്നു പൊങ്ങി പൊട്ടി തകരുന്ന കുമിളകൾ….

ഇന്നലെ നീ ആരായിരുന്നു…?

ഇന്ന് നീ ആരാണ്?

ഒക്കെ പോട്ടെ മറ്റന്നാൾ നീ ആരാണാവോ?

എന്തൊക്കെ ആയിരുന്നു വ്യാജകാർഡ് ആയിട്ട് വന്നപ്പോ തുടങ്ങിയ പെർഫോമൻസ് ആയിരുന്നു… എന്നിട്ട് പ്പോ ന്തായി ശവനായി പവനായി

കോഴിക്കോട് ബീച്ചിൽ തന്നെ ഉണ്ട്

Post a Comment

Previous Post Next Post

AD01