മലയാള സിനിമയിലെ പ്രമോഷൻ പരിപാടികളിൽ നിന്നും മുൻനിര താരങ്ങൾ വിട്ടുനിൽക്കുന്നതിനെതിരെ രൂക്ഷവിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. നടൻ ബിജു മേനോന്റെ പേര് എടുത്തുപറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പ്രമോഷൻ പരിപാടികളിൽ പങ്കെടുക്കാമെന്ന് കരാറുണ്ടായിട്ടും ബിജു മേനോൻ സഹകരിക്കുന്നില്ലെന്നും ഇത് നിർമ്മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം വെളിപ്പെടുത്തി. പേര് പറയാൻ തനിക്ക് മടിയില്ലെന്നും താരങ്ങൾ ഇത്തരം വ്യവസ്ഥകൾ പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമ മേഖലയിലെ സേവന-വേതന വ്യവസ്ഥകളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതായും ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. നിലവിലുള്ള 16 മണിക്കൂർ കോൾ ഷീറ്റ് വ്യവസ്ഥ അവസാനിപ്പിച്ച് ജോലി സമയം 12 മണിക്കൂർ ആയി കുറച്ചു. രാത്രി ജോലി ചെയ്യുന്നവർക്ക് ബാറ്റ സംവിധാനം ഉറപ്പാക്കും. കൂടാതെ, ഷൂട്ടിങ്ങിനിടയിൽ 8 മണിക്കൂർ നിർബന്ധിത വിശ്രമവും ഓവർ ടൈം വ്യവസ്ഥകളും നടപ്പിലാക്കും. വലിയ ബജറ്റുള്ള സിനിമകളിൽ നടി നടന്മാരെ നാലാം കക്ഷിയാക്കി പുതിയ കരാർ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷമായി സിനിമ തൊഴിലാളികൾ ഒരേ വേതനത്തിലാണ് ജോലി ചെയ്യുന്നതെന്നും ഇക്കാര്യങ്ങൾ ശക്തമായി ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ സാമ്പത്തിക സാഹചര്യം പരിഗണിച്ചാണ് വേതന വർദ്ധനവ് ഇപ്പോൾ നടപ്പിലാക്കാത്തതെന്ന് നിർമ്മാതാവ് ലിസ്റ്റൺ സ്റ്റീഫൻ ചടങ്ങിൽ പറഞ്ഞു. എങ്കിലും ചർച്ചകളിലൂടെ തൊഴിൽ സമയ ക്രമീകരണത്തിൽ മാറ്റം വരുത്താൻ സാധിച്ചത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.jpg)

Post a Comment