നീറ്റ് യു.ജി പരീക്ഷ: അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 8; പരീക്ഷ മേയ് 3ന്


ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 8 മുതൽ മാർച്ച് 8 രാത്രി 11.50 വരെ അപേക്ഷ സമർപ്പിക്കാം. മാർച്ച് 10 മുതൽ 12 വരെ അപേക്ഷയിൽ തിരുത്തൽ നടത്താനുള്ള അവസരമുണ്ടാകും. മേയ് 3നാണ് പരീക്ഷ. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷ ഇന്ത്യൻ സമയം ഉച്ചയ്ക്ക് ശേഷം 2 മുതൽ 5 വരെയാണ് നടക്കുക. https://neet.nta.nic.in/ എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ റജിസ്ട്രേഷൻ നടത്താം. അ​പേ​ക്ഷ ഫീ​സ്​ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ 1,700 രൂ​പയും, ഒ.​ബി.​സി/ ഇ.​ഡ​ബ്ല്യു.​എ​സ്​ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 1,600 രൂ​പയും, എ​സ്.​സി/ എ​സ്.​ടി/ ഭി​ന്ന​ശേ​ഷി, തേ​ർ​ഡ്​ ജെ​ൻ​ഡ​ർ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 1,000. വി​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക്​ 9,500 രൂ​പയുമാണ്. പ​രീ​ക്ഷ​യി​ൽ ഫി​സി​ക്സ്, കെ​മി​സ്​​ട്രി വി​ഷ​യ​ങ്ങ​ളി​ൽ​നി​ന്ന്​ 45 വീ​തം ചോ​ദ്യ​ങ്ങ​ളും ബ​യോ​ള​ജി​ക്ക്​ (ബോ​ട്ട​ണി, സു​വോ​ള​ജി) 90 ചോ​ദ്യ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ ആ​കെ 180 ചോ​ദ്യ​ങ്ങ​ളുണ്ടാകും. ഓ​രോ ചോ​ദ്യ​ത്തി​നും 4 മാ​ർ​ക്ക്​ വീ​തം മൊ​ത്തം 720ലാ​യി​രി​ക്കും പരീക്ഷ നടക്കുക. കേ​ര​ള​ത്തി​ൽ പ​ത്ത​നം​തി​ട്ട, പ​യ്യ​ന്നൂ​ർ, വ​യ​നാ​ട്, ആ​ല​പ്പു​ഴ/​ചെ​ങ്ങ​ന്നൂ​ർ, അ​ങ്ക​മാ​ലി, എ​റ​ണാ​കു​ളം/ മൂ​വാ​റ്റു​പു​ഴ, ക​ണ്ണൂ​ർ, കാ​സ​ർഗോഡ്, കൊ​ല്ലം, കോ​ട്ട​യം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തി​രു​വ​ന​ന്ത​പു​രം, തൃ​ശൂ​ർ, ഇ​ടു​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങള്‍ ക്രമീകരിക്കും. ല​ക്ഷ​ദ്വീ​പി​ൽ ക​വ​ര​ത്തി​യി​ലും, ഗ​ൾ​ഫി​ൽ കു​വൈ​ത്ത് സി​റ്റി, ദു​ബൈ, അ​ബൂ​ദ​ബി, ദോ​ഹ, മ​നാ​മ, മ​സ്​​ക​ത്ത്, റി​യാ​ദ്, ഷാ​ർ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​രീ​ക്ഷ കേ​ന്ദ്ര​മു​ണ്ടാ​കും. അപേക്ഷാ നടപടിക്രമങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച സംശയങ്ങള്‍ക്കുള്ള ഉത്തരവും കൂടുതല്‍ വിവരങ്ങളും പ്രോസ്പെക്ടസിൽ ലഭ്യമാണെന്ന് എൻടിഎ അറിയിച്ചിട്ടുണ്ട്.



Post a Comment

Previous Post Next Post

AD01