തിരുവനന്തപുരത്ത് നടന്ന ഇന്ത്യ–ന്യൂസിലാൻഡ് ടി20 പരമ്പരയുടെ അവസാന മത്സരത്തിനിടെ ലോകകപ്പ് ടീമിൽ സഞ്ജുവിന്റെ സാധ്യതകളെ പറ്റി ആശങ്ക അറിയിച്ച് സുനിൽ ഗാവസ്കർ. തിലക് വർമ്മ ഫിറ്റായാൽ, ഫെബ്രുവരി 7ന് നടക്കുന്ന ലോകകപ്പ് മത്സരത്തിൽ സഞ്ജുവിനെ കാണാൻ സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സെലക്ഷൻ കമ്മിറ്റി സഞ്ജു സാംസന് ആവശ്യമായ എല്ലാ അവസരങ്ങളും നൽകി. പക്ഷേ ഇപ്പോൾ ഇഷാൻ കിഷന്റെ ഇന്നിംഗ്സും തിലക് വർമ്മയുടെ തിരിച്ചുവരവും ചേർന്നാൽ ബാറ്റിംഗ് ഓർഡർ എന്താകും എന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു,” എന്നാണ് ഗാവസ്കർ പറഞ്ഞത്. “കഴിവില്ലായ്മയല്ല പ്രശ്നം, ആത്മവിശ്വാസക്കുറവാണ്. ലോകകപ്പിൽ റിസ്കെടുക്കാൻ കഴിയില്ല,” എന്നും ഗാവസ്കർ വ്യക്തമാക്കി. ഇഷാൻ കിഷന്റെ ആദ്യ ടി20 അന്താരാഷ്ട്ര സെഞ്ചുറി (103) വ്യക്തിഗത നേട്ടമെന്നതിലുപരി, ഓപ്പണിംഗ് സ്ഥാനത്തേക്കുള്ള തന്റെ അവകാശവാദം ഉറപ്പിക്കുന്ന പ്രകടനം ആയി മാറി. പരമ്പരയിൽ 215 റൺസ് നേടിയ കിഷൻ, സൂര്യകുമാർ യാദവിന് പിന്നിൽ രണ്ടാമനായി.സഞ്ജു സാംസണിന്റെ കണക്കുകൾ ആശ്വാസകരമല്ല. അഞ്ച് മത്സരങ്ങളിൽ 46 റൺസ് മാത്രം. ഫൈനലിൽ കിഷൻ വിക്കറ്റ്കീപ്പർ ആയത് പോലും ആദ്യ ഇലവനിൽ സ്ഥാനം ഉറപ്പിക്കാൻ സഞ്ജു പാടുപെടുമെന്നതിന്റെ സൂചനയായി പലരും കരുതുന്നു.

.jpg)

Post a Comment