തളിപ്പറമ്പ്: കീഴാറ്റൂരിൽ പട്ടാപ്പകൽ വീട് കുത്തി തുറന്ന് കവർച്ച നടത്താൻ ശ്രമിച്ച മോഷ്ടാവിനെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. കീഴാറ്റൂർ കോടേശ്വരം ക്ഷേത്രത്തിന് സമീപത്തെ പി വി വിനോദ് കുമാറിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ കൊല്ലം സ്വദേശി എസ് ശിവൻ (35) ആണ് പിടിയിലായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. വീടിന്റെ പിൻഭാഗത്ത് നിന്നും അസ്വാഭാവിക ശബ്ദം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് മോഷ്ടാവിനെ കണ്ടത്. വീടിന്റെ പിൻവാതിൽ ഇൻ്റർലോക്ക് കട്ട ഉപയോഗിച്ച് തകർക്കാൻ ശ്രമിക്കുകയായിരുന്നു ഇയാൾ. നാട്ടുകാരെ കണ്ടതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞ് വച്ച് തളിപ്പറമ്പ് പോലീസിന് കൈമാറുകയായിരുന്നു.

.jpg)

Post a Comment