ഹോണ്ടയുടെ ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും എന്നും ഇന്ത്യൻ വാഹന വിപണിയിൽ എന്നും ഒരു പ്രിയം ലഭിക്കാറുണ്ട്. ഹോണ്ടയുടെ ജനപ്രിയ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ വിഭാഗത്തിൽപ്പെടുന്ന ബൈക്കാണ് ഷൈൻ. ചൂടപ്പം പോലെ ഇന്ത്യൻ വിപണയിൽ വിറ്റഴിയുന്ന ബൈക്കിന്റെ പുത്തൻ ലിമിറ്റഡ് എഡിഷൻ ബൈക്ക് പുറത്തിറക്കിയിരിക്കുകയാണ് ഹോണ്ട. ഷൈൻ 125 ലിമിറ്റഡ് എഡിഷന്റെ ലോഞ്ചിങ്ങ് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില പ്രഖ്യാപനവും വരുന്ന ആഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും സ്റ്റാൻഡേർഡ് ഷൈൻ 125 ഡിസ്കിനുള്ള വിലയായ 85,211 രൂപയേക്കാൾ ഏകദേശം 1,500 രൂപ അധികം ലിമിറ്റഡ് എഡിഷന് നൽകേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബ്രൗൺ-ഫിനിഷ്ഡ് അലോയ് വീലുകളാണ് പുത്തൻ ഷൈൻ 125 ലിമിറ്റഡ് എഡിഷന് നൽകിയിരിക്കുന്നത്. ഇതാണ് സ്റ്റാൻഡേർഡ് ഷൈൻ 125 ഡിസ്ക് വണ്ടിയിൽ നിന്നും ലിമിറ്റഡ‍് എഡിഷനെ വ്യത്യസ്തമാക്കുന്നത്. മെക്കാനിക്കൽ രീതിയിൽ ലിമിറ്റഡ് എഡിഷൻ മോഡലിൽ വേറെ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

.jpg)

Post a Comment