പ്രാദേശിക മാധ്യമപ്രവര്‍ത്തകുടെ ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം; കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍


ചങ്ങരംകുളം: കേരള അസംഘടിത സാമൂഹ്യസുരക്ഷാ പദ്ധതിയിലൂടെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിവരുന്ന ക്ഷേമപദ്ധതിയിലെ ആനൂകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് കേരള മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ മലപ്പുറം ജില്ലാ കണ്‍വന്‍ഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചങ്ങരംകുളം ഐസര്‍ കോളേജ് കാമ്പസിൽ നടന്ന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി സുവീഷ് ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ഹമീദ് കോക്കൂര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് ഗീവര്‍ ചാലിശ്ശേരി മുഖ്യാതിഥിയായി. ചടങ്ങില്‍ സംസ്ഥാന സമ്മേളനത്തിന്റെ പോസ്റ്റര്‍ പ്രകാശനവും നടന്നു. ജില്ലാ സെക്രട്ടറി പ്രേമദാസ് പിടാവനൂര്‍ പ്രവര്‍ത്തന റിപ്പോർട്ടും, യൂണിയന്‍ സ്ഥാപകന്‍ വി സെയ്ത് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. 


സംസ്ഥാന കമ്മിറ്റിയംഗം ഷാഫി ചങ്ങരംകുളം, ശ്രീജിത്ത് എരുവപ്ര, ഷാജി എരമംഗലം, റാഷിദ് നെച്ചിക്കല്‍, പ്രഗിലേഷ് ശോഭ, ജീന മണിമണ്ഠന്‍, പി പി സുനീറ, നൗഷിജ, അസ്‌ന എന്നിവര്‍ സംസാരിച്ചു. 13 അംഗ കമ്മിറ്റിയെ കണ്‍വന്‍ഷന്‍ തെരഞ്ഞെടുത്തു. ജീന മണികണ്ഠനെ പ്രസിഡന്റായും പി പി സുനീറയെയും സെക്രട്ടറിയായും പി വി നൗഷിജയെ ട്രഷററായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി ഷാജി എരമംഗലത്തിനെയും ജോയിൻ്റ് സെക്രട്ടറിയായി ശ്രീജിത്ത് എരുവപ്രയേയും തെഞ്ഞെടുത്തു. രാധാകൃഷ്ണന്‍ പെരിന്തല്‍മണ്ണയെ രക്ഷാധികാരിയായും തെരഞ്ഞടുത്തു.



Post a Comment

Previous Post Next Post

AD01