നാട്ടുവർത്തനത്തിൽ അതിഥിയായിസൂര്യ കൃഷ്ണമൂർത്തി ....




പിണറായി വെസ്റ്റ് സി മാധവൻ സ്മാരക വായനശാലയുടെ വയോജന വേദി സംഘടിപ്പിക്കുന്ന ആഴ്ചയിൽ ഒരു നാട്ടുവർത്താനത്തിൻ്റെഎഴുപതാമത്തെ ആഴ്ചയിലെ അതിഥിയായി എത്തിയ പ്രശസ്ത കലാകാരനും പിണറായി പെരുമ ഫെസ്റ്റിവൽ ഡയറക്ടറുമായസൂര്യ കൃഷ്ണമൂർത്തി വയോജനങ്ങളുമായി സൗഹൃദം പങ്കുവെച്ചു.പാരമ്പര്യ കർഷകനായ എം സി രാഘവൻ സ്വന്തം വയലിൽ വിളയിച്ചെടുത്ത നെല്ല് സൂര്യ കൃഷ്ണമൂർത്തിക്ക് സമ്മാനിച്ചു.
ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി അഡ്വക്കേറ്റ് വി പ്രദീപൻ വായനശാല ഭാരവാഹികളായ കെ പി രാമകൃഷ്ണൻ മാസ്റ്റർ, കെ കെ സനൽ കുമാർ, ഇ.രാജൻ, എന്നിവർ സംസാരിച്ചു.ഫോക്ലോർ അവാർഡ് ജേതാവ് സൗമിനി പടിക്കൽ നാട്ടിപ്പാട്ട് അവതരിപ്പിച്ചു വയോജനങ്ങളുടെ മറ്റു വിവിധ കലാപരിപാടികളും അരങ്ങേറി

Post a Comment

0 Comments