കേരളത്തിന് എയിംസ് തരേണ്ട എന്നത് ബി ജെ പി യുടെ രാഷ്ട്രീയ തീരുമാനമാണെന്ന് മന്ത്രി വീണാ ജോർജ്. കേന്ദ്രത്തിന് കേരളത്തോട് കടുത്ത അവഗണനയാണ് ഉള്ളത്. കേന്ദത്തിന്റെ നിലപാട് പ്രതിഷേധാർഹമാണ് എന്നും മന്ത്രി പറഞ്ഞു. തെറ്റായ പരാമർശമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റേത്. കിനാലൂരിൽ 150 ഏക്കർ സ്ഥലം എയിംസിനായി 2021ൽ കണ്ടെത്തിയിട്ടുണ്ട്. ഇത് കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. തത്വത്തിൽ ഇതിന് അംഗീകാരം നൽകണം എന്ന് കാട്ടി ധനമന്ത്രാലയത്തിന് കൈമാറിയതായും ഒരു കത്തിൽ അറിയിച്ചിരുന്നു. കേരളം സ്ഥലം നൽകിയില്ല എന്നത് തെറ്റായ കാര്യമാണ് എന്നും മന്ത്രി പറഞ്ഞു. കേരളം ഒന്നിച്ച് ഇതിനുള്ള പ്രതിഷേധം രേഖപ്പെടുത്തും. ജില്ലാ ആശുപത്രികളെ മെഡിക്കൽ കോളേജ് ഉയർത്തുന്ന പദവിക്കായി നിരവധി സംസ്ഥാനങ്ങൾക്ക് തുക അനുവദിച്ചു. എയിംസ് തരേണ്ട എന്നത് അവരുടെ രാഷ്ട്രീയ തീരുമാനമാണ്. അത് എന്തുകൊണ്ടാണ്, കേരളം ഇന്ത്യയിൽ അല്ലേ എന്നും മന്ത്രി ചോദിച്ചു. പദ്ധതികളുടെ കാര്യത്തിൽ കേരളത്തെ മാറ്റി നിർത്തുന്നത് തെറ്റായ നിലപാടാണ്. എയിംസിനായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് വരെ ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് കിട്ടേണ്ടതാണ് എയിംസ് എന്നാണ് രണ്ട് കേന്ദ്ര ആരോഗ്യമന്ത്രിമാരും കേരളത്തോട് പറഞ്ഞിരുന്നത്. എയിംസിനായി ഇനിയും കേരളം കേന്ദ്രത്തോട് ആവശ്യം ഉന്നയിക്കും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

.jpg)

Post a Comment