ബ്രഹ്മപുരത്തെ പൂങ്കാവനമാക്കി മാറ്റും എന്ന് അന്ന് പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ലെന്നും ഇന്ന് എല്ലാവർക്കും വിശ്വസിക്കേണ്ടി വന്നുവെന്നും മന്ത്രി എം ബി രാജേഷ്. ബ്രഹ്മപുരം സിബിജി പ്ലാന്റ് ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജൈവമാലിന്യം സംസ്‌കരിച്ച് കംപ്രസ്‌ഡ് ബയോഗ്യാസും ജൈവവളവും ഉൽപ്പാദിപ്പിക്കുന്ന സംസ്ഥാനത്തെ ആദ്യ കംപ്രസ്‌ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്റാണ് മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്‌ച ബ്രഹ്മപുരത്ത് ഉദ്‌ഘാടനം ചെയ്തത്. ബ്രഹ്മപുരത്തെ പൂങ്കാവനമാക്കി മാറ്റും എന്ന് അന്ന് പറഞ്ഞപ്പോൾ ട്രോളിന്റെ പെരുമഴയായിരുന്നു എന്ന് പറഞ്ഞ മന്ത്രി എം ബി രാജേഷ് ഇപ്പോൾ അത് എല്ലാവർക്കും വിശ്വസിക്കേണ്ടി വന്നുവെന്നും പറഞ്ഞു. ബ്രഹ്മപുരത്തെ തീയണച്ചപ്പോൾ എല്ലാവരും വിഷയം മറന്നു. എന്നാൽ സർക്കാർ മാത്രം ഒന്നും മറന്നില്ല. അന്ന് തീരുമാനിച്ച കർമ്മ പദ്ധതി സർക്കാർ നടപ്പാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് കൊച്ചിയിൽ മാത്രം ഉണ്ടായ മാറ്റമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രഹ്മപുരത്തേത് ആദ്യ പ്ലാന്റാണെങ്കിൽ രണ്ടാമത്തെ പ്ലാന്റ് പാലക്കാട് ഉദ്ഘാടന സജ്ജമായി. മൂന്നാം പ്ലാന്റ് കൊല്ലത്ത് സ്ഥാപിക്കും. അങ്ങനെ ഏഴ് പ്ലാന്റുകളാണ് കേരളത്തിൽ വരാൻ പോകുന്നതെന്ന് മന്ത്രി അറിയിച്ചു.

.jpg)

إرسال تعليق