‘വിദേശ കുത്തകകൾക്കായി കേന്ദ്രസർക്കാർ കാർഷിക മേഖലയെ തകർക്കുന്നു’; ഇ പി ജയരാജൻ


വിദേശ കുത്തകകൾക്കായി കേന്ദ്രസർക്കാർ കാർഷിക മേഖലയെ തകർക്കുന്നുവെന്ന് ഇ പി ജയരാജൻ. കാർഷിക മേഖല കോർപ്പറേറ്റുകൾ കയ്യടക്കിയിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. ഉൽപാദനവും വിപണനവും കൈവശപ്പെടുത്തുക എന്നതാണ് അമേരിക്കൻ താൽപര്യം. ഈ താൽപര്യം സംരക്ഷിക്കുകയാണ് കേന്ദ്രസർക്കാർ എന്നും അദ്ദേഹം വിമർശിച്ചു. നെല്ലിന്റെ ബോണസ് വെട്ടിച്ചുരുക്കുന്നത് ഇതിൻറെ ഭാഗമായാണ്. ബോണസ് നൽകരുതെന്ന് സംസ്ഥാനത്തോട് പറയാൻ കേന്ദ്രത്തിന് എന്ത് അധികാരമാണ് ഉള്ളത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ യുദ്ധപ്രഖ്യാപനം ആണിത്. ഇത് കർഷക താല്പര്യത്തിന് എതിരെയാണ്. കേരളത്തിന്റെ പ്രതിപക്ഷത്തിന് ഇതിൽ എന്ത് പറയാനുണ്ട്. ഭൂപരിഷ്കരണ നിയമം തന്നെ അട്ടിമറിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥി പട്ടികയിൽ പലരുടെയും പേരുണ്ടാകില്ല. നിങ്ങൾ കേട്ടിരിക്കുന്നതും കണ്ടിരിക്കുന്നതും ശരിയായിരിക്കില്ല. പ്രാഥമിക ചർച്ചകൾ നാളെ സംസ്ഥാന സെക്രട്ടറിയേറ്റിലാണ് നടക്കുക. താൻ മത്സരിക്കുന്ന കാര്യം പ്രസക്തമല്ല. മാധ്യമങ്ങൾ വാർത്തകൾ സൃഷ്ടിക്കുകയാണ് എന്നും അദ്ദേഹം പ്രതികരിച്ചു.



Post a Comment

أحدث أقدم

AD01