കൊയിലാണ്ടി: കൊയിലാണ്ടി പൊയില്‍ക്കാവില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാലില്‍പറമ്പില്‍ ശ്രീനന്ദയാണ് (20) മരിച്ചത്. കൊല്ലം ഗുരുദേവ കോളേജില്‍ ബിഎസ് സി സൈക്കോളജി അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്. ഇന്നലെ വൈകുന്നേരമാണ് പെണ്‍കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. അതേസമയം ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയത് ദുരൂഹത ഉയർത്തുന്നു. ഇന്നലെ പ്രദേശത്തെ അമ്പലത്തിലെ ഉത്സവത്തില്‍ പെണ്‍കുട്ടിയും കുടുംബവും പങ്കെടുത്തിരുന്നു. അതിനുശേഷമാണ് പെണ്‍കുട്ടിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ നെറ്റിയിലടക്കം മൂന്നു സെന്റിമീറ്റർ ആഴത്തില്‍ മുറിവുകളുണ്ട്. ഇത് എങ്ങനെ സംഭവിച്ചു എന്നതാണ് ദുരൂഹത ഉയർത്തുന്നത്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണത്തില്‍ ഒരു വ്യക്തത വരൂവെന്നാണ് പോലീസ് പറയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്. പൊയില്‍ക്കാവ് ചാലില്‍പറമ്പില്‍ അനില്‍കുമാറിന്റെയും ലിസിയുടെയും മകളാണ് ശ്രീനന്ദ.
കൊയിലാണ്ടിയിൽ ബിരുദ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; ശരീരത്തിൽ മുറിപ്പാടുകൾ, ദുരൂഹത
WE ONE KERALA
0
.jpg)



Post a Comment