മാനന്തവാടിയിൽ കുടുംബം സഞ്ചരിച്ച കാറിനു തീ പിടിച്ചു ഒരാൾ മരണപ്പെട്ടു ഭാര്യക്കും കുട്ടിക്കും പരിക്ക്



 മാനന്തവാടി എരുമ തെരുവിൽ കുടുംബം സഞ്ചരിച്ച കാറിനു തീ പിടിച്ചു . ഭർത്താവ് മരണപ്പെട്ടു ഭാര്യക്കും ഒരു കുട്ടിക്കും  പൊള്ളലേറ്റ നിലയിൽ ഹോസ്പിറ്റലിലേക്ക് മാറ്റി. PY-03-A-3588 എന്ന കാർ ആണ് കത്തിയത്. 3പേര് ആയിരുന്നു കാറിൽ ഉണ്ടായിരുന്നത് എന്നാണ് നിഗമനം. കാറിൽ പെട്രോൾ ഒഴിച്ചു തീ കൊടുത്ത് ആത്മഹത്യ ശ്രമം ആണോ എന്ന് സ്ഥിരീകരിക്കാത്ത വിവരം. കർണാടക കുട്ടത്ത് ബേക്കറി ഷോപ്പ് നടത്തുന്ന  കണ്ണൂർ ഇരിട്ടി സ്വദേശി സജീർ (42) ആണ് മരിച്ചത്. ഭാര്യ നജുമുന്നീസക്കും ഒരു കുട്ടിക്കും പൊള്ളലേറ്റു.. മരണപ്പെട്ട  യുവാവിന്റെ മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി.




Post a Comment

Previous Post Next Post

AD01