അതിരൂപത കെസിവൈഎം അർധവാർഷിക സമ്മേളനം നടത്തി


പയ്യാവൂർ: കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത സമിതിയുടെ മുപ്പത്തിനാലാമത് അർധവാർഷിക സെനറ്റ് സമ്മേളനം വായാട്ടുപറമ്പ് ഫൊറോനയുടെ ആതിഥേയത്വത്തിൽ കരുണാപുരത്ത് നടന്നു. വായാട്ടുപറമ്പ് സെൻ്റ് ജോസഫ് സ് ഫൊറോന വികാരി ഫാ. തോമസ് തെങ്ങുംപള്ളിൽ ഉദ്ഘാടനം ചെയ്തു. കെസിവൈഎം, എസ്എംവൈഎം തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് നടുവിൽ ഡിവിഷൻ മെംബറും കെസിവൈഎം അതിരൂപത മുൻ പ്രസിഡന്റുമായ ജോജി വർഗീസ് മുഖ്യാതിഥിയായിരന്നു. അതിരൂപത ഡയറക്ടർ ഫാ. അഖിൽ മുക്കുഴി ആമുഖപ്രഭാഷണവും കരുണാപുരം ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ പുതുപ്പള്ളിൽ അനുഗ്രഹപ്രഭാഷണവും നടത്തി. വായാട്ടുപറമ്പ് ഫൊറോന ഡയറക്ടർ ഫാ. വർഗീസ് വെട്ടിയാനി, അതിരൂപത വൈസ് പ്രസിഡന്റ് ശ്രേയ ശ്രുതിനിലയം, വായാട്ടുപറമ്പ് ഫൊറോന പ്രസിഡന്റ്  ബ്ലസൻ പുല്ലുവേലിൽ, ആനിമേറ്റർ സിസ്റ്റർ ജ്യോതിസ് എസ്എച്ച്, അതിരൂപത ഭാരവാഹികളായ അഖിൽ നെല്ലിയ്ക്കൽ, ബിബിൻ പീടിയേക്കൽ, സാൻജോസ് കളരിമുറിയിൽ, സോന ചവണിയാങ്കൽ, എഡ്വിൻ തെക്കേമുറിയിൽ, അഞ്ജു വരിക്കാനിക്കൽ, .അപർണ സോണി എന്നിവർ പ്രസംഗിച്ചു. തുടർന്ന് അതിരൂപത പ്രവർത്തനങ്ങളിൽ ആതിഥേയത്വം വഹിച്ച ഫൊറോനകൾക്ക് ആദരവും കഴിഞ്ഞ ആറുമാസത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി വായാട്ടുപറമ്പ്, മണിക്കടവ്, നെല്ലിക്കാംപൊയിൽ, കാസർഗോഡ് ഫൊറോനകൾക്ക് മികച്ച ഫൊറോനകൾക്കുള്ള അവാർഡുകളും നൽകി. ഫൊറോന റിപ്പോർട്ടുകളും അതിരൂപത റിപ്പോർട്ടും കണക്കുകളും അവതരിപ്പിച്ചു. കെസിവൈഎം തലശേരി അതിരൂപത ജനറൽ സെക്രട്ടറിയായി മണിക്കടവ് ഫൊറോനയിൽ നിന്നുള്ള ജിസ്‌മോൻ കുരീക്കാട്ടിലിനെ തെരഞ്ഞെടുത്തു.


   


Post a Comment

Previous Post Next Post

AD01