ശബരിമല തന്ത്രിയുടെ ജാമ്യത്തിനെതിരായ അപ്പീലിൽ സർക്കാർ യാതൊരു തരത്തിലും മേൽനേട്ടം വഹിക്കുന്നില്ലെന്ന് മന്ത്രി പി രാജീവ്. സർക്കാർ ഇതിൽ അഭിപ്രായം പറയേണ്ടതില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ പറഞ്ഞു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനാണ് മേൽനോട്ടമുള്ളത്. ഡിവിഷൻ ബെഞ്ചാണ് ഇത് സംബന്ധിച്ച് അഭിപ്രായം പറയേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. വിജിലൻസ് കോടതി സുപ്രീം കോടതിയുടെ രീതിയിലേക്ക് മാറിയോ എന്ന സംശയം തോന്നാമെന്നും തന്ത്രിക്ക് ജാമ്യം അനുവദിച്ചു പറഞ്ഞ ഉത്തരവിൽ അസാധാരണത്വമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആരോഗ്യ മേഖലയെക്കുറിച്ചുള്ള വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കേരളത്തിലെ പൊതു ആരോഗ്യ സംവിധാനത്തിൽ ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വെന്റിലേറ്ററുകൾ ലഭ്യമാണെന്ന് മന്ത്രി പറഞ്ഞു. മുൻകാലങ്ങളിൽ എം.പി ഫണ്ട് ഉപയോഗിച്ചാണ് പല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകളും എം.ആർ.ഐ സ്കാനിംഗ് മെഷീനുകളും സ്ഥാപിച്ചിരുന്നതെങ്കിൽ, ഇപ്പോൾ സർക്കാർ തന്നെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യവും മിക്ക ആശുപത്രികളിലും ആധുനിക എം.ആർ.ഐ സംവിധാനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. കേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ പുതിയ തസ്തികകൾ ആരോഗ്യ മേഖലയിൽ സൃഷ്ടിക്കപ്പെട്ടത് ഈ കാലഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

.jpg)

Post a Comment