കൂത്തുപറമ്പിൽ കുട്ടി ഡോക്ടർ സഹപഠന ക്യാമ്പിന് തുടക്കമായി


കൂത്തുപറമ്പ്: കൂത്തുപറമ്പ്ബ്ലോക്ക് പ്രാഥമികാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽആർ കെ എസ് കെപദ്ധതിയുടെ ഭാഗമായികുട്ടി ഡോക്ടർ സഹ പഠന ക്യാമ്പിന് തുടക്കമായി. സർവ്വം ഡെലുലുഎന്ന പേരിൽ 4 ദിവസങ്ങളിലായി നടത്തുന്ന ക്യാമ്പ് നഗരസഭ വികെസിഹാളിൽ നഗരസഭ ചെയർപേഴ്‌സൺ വിഷിജിത്ത് ഉദഘാടനം ചെയ്‌തു. കൗൺസിലർമുഹമ്മദ് റാഫി അധ്യക്ഷനായി. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എ കെ സഹിന മുഖ്യാതിഥിയായി. ആർ എസ് കെ സ്റ്റേറ്റ് റിസോഴ്‌സ്‌ ഗ്രൂപ്പ് അംഗം ഡോ. അമൃതകല പദ്ധതി വിശദീകരിച്ചു. ഡോ: നീലിമ,കെ എസ് അശ്വതിസംസാരിച്ചു. കൗമാരക്കാർക്ക്ആവശ്യമായ സമഗ്ര ആരോഗ്യപരിചരണം നൽകുന്നതിനുള്ള പദ്ധതിയായആർ കെ എസ് കെ പദ്ധതിയുടെ ഭാഗമായാണ് ക്യാമ്പ് നടക്കുന്നത്. പ്രത്യേകം തിരഞ്ഞെടുത്ത കുട്ടികളെ പരിശീലിപ്പിച്ച് അവർ തന്നെ മറ്റ് കുട്ടികൾക്ക് ആരോഗ്യ ബോധവൽക്കരണം നൽകും. നാലു ദിവസങ്ങളിലായി നടക്കുന്ന സഹ പഠന ക്യാമ്പ് വെള്ളിയാഴ്ച സമാപിക്കും.



Post a Comment

Previous Post Next Post

AD01