ഇരിട്ടി: 2026 ലെ റവന്യൂ സംസ്ഥാന അവാർഡ് പ്രഖ്യാപിച്ചു.ജില്ലയിലെ മികച്ച വില്ലേജ് ഓഫിസർക്കുള്ള അവാർഡ് ഇരിട്ടി താലൂക്കിലെ മുഴക്കുന്ന് വില്ലേജ് ഓഫിസർ കെ.പി.രഞ്ചിത്ത് കരസ്ഥമാക്കി.റവന്യൂ വകുപ്പിലെ വിവിധ ഓഫിസുകളിൽ നിന്നും ലഭിക്കുന്ന സേവനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനോടൊപ്പം പൊതുജനങ്ങൾക്ക് കൂടുതൽ കാര്യക്ഷമവും സ്തുത്യർഹവുമായ സേവനം നൽകിയ റവന്യൂ വകുപ്പിലെ വില്ലേജ് ഓഫിസർ മുതൽ കലക്ടർ വരെയുള്ള ഉദ്യോഗസ്ഥർക്കായി സംസ്ഥാന റവന്യൂ വകുപ്പ് ഏർപ്പെടുത്തിയ മികച്ച വില്ലേജ് ഓഫിസർ ക്കുള്ള അവാർഡ് ആണ്. വില്ലേജ് ഓഫിസർ എന്ന നിലയിൽ 2025 കാലയളവിൽ ഒരു വർഷക്കാലം നടത്തിയ വിവിധ പ്രവർത്തനമേഖലയിലെ മികവിൻ്റെ അടിസ്ഥാനത്തിൽ കെ.പി.രഞ്ചിത്തിനെ തേടിയെത്തിയത്. രഞ്ചിത്തിനെ കൂടാതെ ജില്ലയിൽ കണ്ണൂർ താലൂക്കിലെ അഞ്ചരിക്കണ്ടി വില്ലേജ് ഓഫിസർ എ.കെ.ആരിഫ്, കണ്ണൂർ താലൂക്കിലെ പരിയാരം വില്ലേജ് ഓഫിസർ പി.വി.വിനോദ് എന്നിവർക്കും മികച്ച വില്ലേജ് ഓഫിസർ ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്. 2004ൽ റവന്യൂ വകുപ്പിൽ കലക്ട്രേറ്റിൽ ജോലിയിൽ പ്രവേശിച്ച കെ.പി.രഞ്ചിത്ത് 2021 ലാണ് മുഴക്കുന്ന് വില്ലേജ് ഓഫിസർ ആയി ചുമതലയേറ്റത്. കൂത്തുപറമ്പ് കൈതേരി ആറങ്ങാട്ടേരി വിനോദ് സദനത്തിൽ പരേതരായ റിട്ട. അധ്യാപകൻ സി.കെ.നാണു മാസ്റ്ററുടെയും രമണിയമ്മയുടെയും മകനാണ് . പാട്യം ഗവ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക പി. ദിവ്യയാണ് ഭാര്യ. ഋതുപർണ, നിരുപമ എന്നിവർ മക്കളാണ്.
.jpg)


Post a Comment