പയ്യന്നൂർ പെരുമ്പയിലെ ബൈപ്പാസിന് സമീപം ആറു വാഹനങ്ങൾ കൂട്ടിയിടിച്ചു: പ്രവാസി ദാരുണമായി മരിച്ചു

 


 പയ്യന്നൂർ: ദേശീയ പാതയിൽ പെരുമ്പ ബൈപാസിന് സമീപം ആറുവാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ പ്രവാസിയായ യുവാവ് ദാരുണമായി മരിച്ചു. സൗദിയിൽ നിന്നും ദിവസങ്ങൾക്കു മുമ്പ് നാട്ടിലെത്തിയ തായിനേരി പള്ളി ഹാജി റോഡിന് സമീപം താമസിക്കുന്ന എം.പി. കാസിമാ(49) ണ് ദാരുണമായി മരണമടഞ്ഞത്. ശനിയാഴ്ച വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം .നാഷണൽ പെർമിറ്റ് ലോറിയും ടിപ്പറും കാറും മൂന്ന് ഇരുചക്ര വാഹനങ്ങളും കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കാസിമിനെ പരിയാരത്തെ കണ്ണൂർമെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


എ.കെ. അഹമ്മദിൻ്റെയും എം പി സഫിയയുടെയും മകനാണ്. ഭാര്യ :എം. റസീന . മക്കൾ: എം. അഹമ്മദ്, മുഹമ്മദ് റാസി . സഹോദരങ്ങൾ: അഷറഫ്, റഹ്മത്ത്, സൽമത്ത്, നുസ്രത്ത്, ഫൗസിയ 



Post a Comment

Previous Post Next Post

AD01