ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യയുടെ ജില്ലാ നേതൃയോഗം സംഘടിപ്പിച്ചു



ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യയുടെ ജില്ലാ നേതൃയോഗം സംഘടിപ്പിച്ചു. കണ്ണൂർ ശിഷക് സദൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നെടുമൺകാവ് ഗോപാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. കെ കെ സജീവൻ അധ്യക്ഷനായി. കേരളം കുറെ വർഷങ്ങളായി വികസനം ഇല്ലാത്ത അവസ്ഥയിലാണ്. ഇവിടം സ്വർണ്ണ കടത്ത് ,മദ്യ മാഫിയ, മയക്കുമരുന്ന് കച്ചവടക്കാരുടെ മേഖലയായി മാറിയിരിക്കുകയാണെന്ന് നെടുമൺകാവ് ഗോപാലകൃഷ്ണൻ അഭിപ്രായപ്പെട്ടു. ഇക്വാലിറ്റി പാർട്ടി ഓഫ് ഇന്ത്യയുടെ കടന്നുവരവ് ഒരു ചരിത്ര സംഭവമായി മാറും എന്നും കേരളത്തിൽ ഒരു മതേതര ജനാധിപത്യ ഗവൺമെന്റ് അധികാരത്തിൽ വരേണ്ടത് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് വിദേശരാജ്യങ്ങളിലേക്കും ചേക്കേറുന്ന വിദ്യാർത്ഥികളും തൊഴിൽ അന്വേഷകരും തിരിച്ച് നാട്ടിലേക്ക് മടങ്ങേണ്ട അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. സാക്ഷരത നിരക്കിൽ മുന്നിട്ടു നിൽക്കുന്ന സംസ്ഥാനമാണ് കേരളം, എന്നാൽ തൊഴിലില്ലായ്മയും അതിനൊപ്പം തന്നെ ക്രമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ജനിച്ച മണ്ണിൽ തന്നെ ജീവിക്കാൻ വേണ്ടിയുള്ള ഒരു പോരാട്ടമാണ് ഇക്വാളിറ്റി പാർട്ടി ഓഫ് ഇന്ത്യ ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം പറഞ്ഞു. . എ. ബിന്ദു, രൂപേഷ്, ഷൈലജ, റെഹ്മത്, അരുൺ, സന്ധ്യ, സമീറ, ആമിന, അയിഷ എന്നിവരും ചടങ്ങിൽ സംസാരിച്ചു.


Post a Comment

0 Comments