കണ്ണൂർ: കൂത്തുപറമ്പിൽ കടന്നൽ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം. തൈക്കണ്ടി മടപ്പുരക്ക് സമീപം മൂന്നാം പിലാക്കൂലിലെ വനജ (65) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് വനജയ്ക്ക് കടന്നൽ കുത്തേറ്റത്. കുത്തേറ്റതിന് പിന്നാലെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട് ഇവർ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ സമീപവാസികൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.






0 Comments