‘എൽഡിഎഫിനെ തടയാൻ പ്രതിപക്ഷത്തിന് ക‍ഴിവില്ല’; കേരളത്തിൽ ഇടതുഭരണം തുടരുമെന്ന് ആവർത്തിച്ച് മണിശങ്കർ അയ്യർ


എൽഡിഎഫിന് തുടർ ഭരണമുണ്ടാകുമെന്ന് ആവർത്തിച്ച് മണിശങ്കർ അയ്യർ. രാജീവ് ഗാന്ധിയുടെ സ്വപ്നം യാഥാർഥ്യമാക്കിയത് ഒരു കമ്യൂണിസ്റ്റ് സർക്കാരാണെന്നും കേരളം രാജീവിയൻ മാർഗമാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളാ ഗവൺമെന്‍റ് പ്രാദേശിക ഭരണകൂടങ്ങളോട് നല്ല പ്രതിബദ്ധത പുലർത്തുന്നുണ്ട്. പഞ്ചായത്തുകളെ സംസ്ഥാന സർക്കാരിന്‍റെ ഉപകരണങ്ങളായി കാണാതെ സ്വതന്ത്ര ഭരണകൂടങ്ങളായി കാണുന്നതാണ് കേരളത്തിലെ രീതിയെന്നും അദ്ദേഹം അഭിനന്ദിച്ചു. പിണറായി വിജയൻ തന്നെ അടുത്ത മുഖ്യമന്ത്രിയാവുമെന്ന് മണിശങ്കർ അയ്യർ ആവർത്തിച്ചു. 10 വർഷമായി സർക്കാർ മാറിയിട്ടില്ല. ഇടതുപക്ഷം അധികാരത്തിലെത്തുന്നത് തടയാനുള്ള ക‍ഴിവ് പ്രതിപക്ഷത്തിനില്ലെന്നും അദ്ദേഹം പരിഹസിച്ചു. ശശി തരൂരിനെയും അദ്ദേഹം വിമർശിച്ചു. താൻ കണ്ട ഏറ്റവും വലിയ കരിയറിസ്റ്റാണ് തരൂർ. മോദി സ്തുതിയിലൂടെ മോദിയുടെ മന്ത്രിയാകാനാണ് തരൂരിന്‍റെ ശ്രമമെന്നും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രിയെ വിമർശിക്കാനും അദ്ദേഹം മറന്നില്ല. ഗുജറാത്തിൽ നരഹത്യയ്ക്ക് സാക്ഷിയായി നിന്ന വ്യക്തിയാണ് നരേന്ദ്ര മോദി. എന്നിട്ടാണ് ബംഗ്ലാദേശിൽ ഹിന്ദുക്കളെ ആക്രമിക്കുന്നതിൽ അപലപിക്കുന്നതെന്നും മണിശങ്കർ അയ്യർ പറഞ്ഞു.



Post a Comment

Previous Post Next Post

AD01