പെരുമ്പളം ദ്വീപുവാസികളുടെ പതിറ്റാണ്ടുകളായുള്ള യാത്രാക്ലേശത്തിന് അറുതി വരുത്തിക്കൊണ്ട് പെരുമ്പളം – പാണാവള്ളി പാലം മാർച്ച് 7ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിക്കും. കിഫ്ബി വഴി 106 കോടി രൂപ ചെലവഴിച്ചാണ് സർക്കാർ ഈ ബൃഹദ് പദ്ധതി പൂർത്തീകരിച്ചത്. ഇതോടെ കായലിനാൽ ചുറ്റപ്പെട്ട ഒറ്റപ്പെട്ടുകഴിഞ്ഞിരുന്ന പെരുമ്പളം നിവാസികൾക്ക് ഇനി കരമാർഗ്ഗം നേരിട്ട് യാത്ര ചെയ്യാനാകും. ആധുനിക നിർമ്മാണ വൈദഗ്ധ്യത്തിന്റെ പ്രതീകമായ ഈ പാലത്തിന് 1455.40 മീറ്റർ നീളവും 11 മീറ്റർ വീതിയുമുണ്ട്. കായലിലൂടെയുള്ള ജലഗതാഗതത്തിന് തടസ്സമുണ്ടാകാത്ത വിധത്തിൽ 55 മീറ്റർ നീളമുള്ള 3 മനോഹരമായ ‘ബോ സ്ട്രിംഗ് ആർച്ച്’ (Bow String Arch) സ്പാനുകളും 35 മീറ്റർ നീളമുള്ള 27 സ്പാനുകളുമാണ് പാലത്തിന്റെ പ്രധാന ആകർഷണം. കാൽനടയാത്രക്കാർക്കായി ഇരുവശങ്ങളിലും 1.5 മീറ്റർ വീതിയുള്ള സുരക്ഷിതമായ നടപ്പാതകളും ക്രമീകരിച്ചിട്ടുണ്ട്. കേവലമൊരു കോൺക്രീറ്റ് നിർമ്മിതി എന്നതിലുപരി, മുഖ്യധാരയിൽ നിന്ന് അകന്നുപോകുമായിരുന്ന ഒരു ജനതയെ ചേർത്തുപിടിക്കുന്ന പ്രതീക്ഷയുടെ പാലമാണിത്. പെരുമ്പളത്തിന്റെ അനന്തമായ ടൂറിസം സാധ്യതകൾ ലോകത്തിന് മുന്നിൽ തുറന്നുനൽകുന്നതിനൊപ്പം, പ്രദേശവാസികളുടെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഈ പുതിയ പാത വലിയ പങ്കുവഹിക്കും.

.jpg)

Post a Comment