ബന്തടുക്ക: കാര്‍ സ്‌കൂട്ടിയിലിടിച്ച് സിപിഎം പടുപ്പ് ലോക്കല്‍ കമ്മിറ്റി അംഗം മരിച്ചു. ചൂരിത്തോട് സ്വദേശി പുരുഷോത്തമൻ (58)ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം പടുപ്പിലാണ് അപകടം നടന്നത്. പുരുഷോത്തമൻ സഞ്ചരിച്ച സ്കൂട്ടിയിൽ കാർ ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. അപകട വിവരം അറിഞ്ഞ് ബേഡകം പോലീസ് സ്ഥലത്തെത്തി. മൃതദേഹം കാസർകോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരേതനായ കുമാരന്റെയും പങ്കജാക്ഷിയുടെയും മകനാണ്. സിന്ധുവാണ് ഭാര്യ. നിഖിൽ, നിഖില എന്നിവർ മക്കളാണ്. മരുമകൻ: അരുൺ.
കാര്‍ സ്‌കൂട്ടിയിലിടിച്ച് അപകടം; സിപിഎം പടുപ്പ് ലോക്കല്‍ കമ്മിറ്റി അംഗം മരിച്ചു
WE ONE KERALA
0
.jpg)


.gif)
Post a Comment