ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് 2026-27വർഷത്തെക്കുള്ള ബജറ്റ് അവതരിപ്പിച്ചു


ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് 2026-27വർഷത്തെക്കുള്ള ബജറ്റ് പ്രസിഡണ്ട് ശ്രീമതി ടി.കെ. സുലേഖയുടെ അദ്ധ്യക്ഷതയിൽ വൈസ് പ്രസിഡണ്ട് കെ.വി അബ്ദുൾ റഹിമാൻ അവതരിപ്പിച്ചു.102 കോടി 22 ലക്ഷം രൂപ വരവും 101 കോടി 40 ലക്ഷം രൂപ ചിലവും പ്രതീക്ഷിക്കുന്ന ബജററിൽ 81, 72 162 രൂപ മിച്ച ബജറ്റാണ് അവതരിപ്പിച്ചത് 8 ഗ്രാമ പഞ്ചായത്തുകളിലായി 15 ഡിവിഷനുകളാണ് ബ്ലോക്ക് പരിധിയിലുള്ളത് മലയോര ഗ്രാമീണ ജനതയുടെ വികസനവും ക്ഷേമവുമാണ് ബജറ്റിലൂടെ ലക്ഷ്യം വെക്കുന്നത്. സുസ്ഥിരമായ വികസനം മുന്നിൽ കണ്ട് മുൻഗണനാ ക്രമത്തിലൂടെയാണ് പദ്ധതികൾ ആവിഷ്കരിച്ചത്. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനുമാണ് ഈ ബജറ്റ് ലക്ഷ്യം വെക്കുന്നത്. വികസന ഫണ്ട് ധനകാര്യ കമ്മീഷൻ ഗ്രാൻ്റുകൾ, മെയിൻ്റനസ് ഗ്രാൻ്റ് തനതുവരുമാനം എന്നിവയാണ് ലഭിക്കുന്നവരുമാനം '' കൃഷി മൃഗ സംരക്ഷണമുൾപ്പെടെ ഉൽപാദന മേഖലക്ക് ആകെ 1.18 കോടി രൂപ വകയിരുത്തി . നൽ കൃഷിയുടെ പ്രോൽസാഹനത്തിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിനും 44 ലക്ഷം വകയിരുത്തി      'ക്ഷീരമേഖലക്ക് ആകെ 17.50 ലക്ഷം വകയിരുത്തി, ക്ഷീര സംഘങ്ങൾക്ക് മിൽക്ക്എടിഎം സ്ഥാപിക്കുന്നതിന്9 ലക്ഷം രൂപ ഔഷധ സസ്യ കൃഷി പ്രോൽസാഹനത്തിന് 2 ലക്ഷം രൂപ വകയിരുത്തി. സംരംഭ വർഷത്തിൻ്റെ ഭാഗമായി നവാഗത സംരംഭകർക്ക് പ്രോൽസാഹനമായി 12.50 ലക്ഷം രൂപ വകയിരുത്തി പട്ടിക വർഗ്ഗ മേഖലയിലെ വികസനത്തിനായി 46 ലക്ഷം രൂപ വകയിരുത്തി സമാഗ പാർപ്പിട പദ്ധതിക്കായി ആകെ 1.70 കോടി രൂപ വകയിരുത്തി വനിതാ വികസനത്തിനായി 58 ലക്ഷം രൂപ വകയിരുത്തുന്നു. സ്ത്രീപദവി ഉയർത്തുന്നതിനുള്ള പദ്ധതികൾക്കായി 12 ലക്ഷം രൂപ വകയിരുത്തി ദിന്ന ശേഷി വിഭാഗങ്ങൾക്കായി 30 ലക്ഷം രൂപ വകയിരുത്തി നിന്ന ശേഷിക്കാർക്ക് മുചക്ര വാഹനം നൽകുന്നതിന് 20 ലക്ഷം രൂപ വകയിരുത്തി വാതക ശ്മാശാനം സ്ഥാപിക്കുന്നതിന് 30 ലക്ഷം രൂപ വകയിരുത്തി പുതുതായി പുതുതായി റോഡുകൾ നിർമ്മിക്കുന്നതിന് വേണ്ടി 1 കോടി രൂപ വകയിരുത്തി വിവിധ കുടിവെള്ള പദ്ധതികൾക്കും കുടി വെള്ളസ്രോതസ്സുകളുടെ വീണ്ടെടുപ്പിനായി 60 ലക്ഷം രൂപ വകയിരുത്തി ശുചിത്വം , മാലിന്യ സംസ്കരണം എന്നിവക്കായി 30 ലക്ഷം രൂപ വകയിരുത്തുന്നു. ബ്ലോക്ക് പഞ്ചായത്ത് ഗ്രാമ പഞ്ചായത്തുകളുമായി സഹ കരിച്ച് നടപ്പാക്കുന്ന ജൈവ ഗ്രാമം പദ്ധതിക്ക് 4 ലക്ഷം വകയിരുത്തി.



Post a Comment

Previous Post Next Post

AD01