സോണിയാ ഗാന്ധി ആശുപത്രിയിൽ; കോഴിക്കോട്ടെ യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രാഹുൽ ഗാന്ധി പങ്കെടുക്കില്ല


കോഴിക്കോട് നടക്കുന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ രാഹുൽ ഗാന്ധി എത്തില്ല. സോണിയാ ഗാന്ധി ആശുപത്രിയിൽ ആയതിനാലാണ് രാഹുൽ പങ്കെടുക്കാത്തത്. പകരം മല്ലികാർജുൻ ഖാർഗെ ഗ്യാരണ്ടി ബസ് ഫ്ലാഗ് ഓഫ് ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. നെഞ്ചുവേദനയെ തുടർന്നാണ് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഡൽഹി ഗംഗാ റാം ആശുപത്രിയിലാണ് സോണിയ.



Post a Comment

Previous Post Next Post

AD01