ഇരിക്കൂർ :ഇരിക്കൂർകല്യാട് റോഡിൽ നിയന്ത്രണം വിട്ട ലോറി പള്ളിയിലേക്ക് വീണു. റോഡിൽ നിന്നും ലോറി നിയന്ത്രണം വിട്ട് താഴ്ചയിലെ കുളങ്ങരപള്ളി കോമ്പൗണ്ടിലേക്ക് മറിയുകയായിരുന്നു ലോറിയിൽ കുടുങ്ങിയ ഡ്രൈവർക്കും ക്ളീനർക്കും പരുക്കേറ്റുവെന്നാണ് പ്രാഥമിക വിവരം. ഇവരെ പുറത്തെടുക്കുന്നതിനായിഫയർ ഫോഴ്സും നാട്ടുകാരും പൊലിസും രക്ഷാപ്രവർത്തനം നടത്തി ഇന്ന് ഉച്ചയോടെയാണ് ഇരിക്കൂർ ഭാഗത്തേക്ക് വരുന്ന ചെങ്കൽ ലോറി അപകടത്തിൽപ്പെട്ടത്. വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് പള്ളി കോംപൗണ്ടിലേക്ക് എത്തിയത്. തലകീഴായി മറിഞ്ഞ ചെങ്കല്ലുകൾ പള്ളിക്ക് ഉള്ളിലേക്ക് തെറിച്ചു വീണ നിലയിലാണ്. അതീവ സാഹസമായാണ് ലോറിക്കുള്ളിൽ നിന്നും ഫയർ ഫോഴ്സ് ഡ്രൈവറെ പുറത്തെടുത്തത്. വളവിൽ ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമായത്.
കല്യാടുനിന്നും ചെങ്കല്ല് കയറ്റി പോവുകയായിരുന്ന ലോറി നിയന്തണം വിട്ട് ഇരിക്കൂർ മസ്ജിദുൾ ഹക്ക്നടുത്തുള്ള അടുത്തുള്ള കിണറ്റിൽ തലകീഴായി വീണതിനാൽ വണ്ടിയുടെ ചില ഭാഗങ്ങൾ കട്ട് ചെയ്ത് ഡ്രൈവറെ രക്ഷിച്ചു. വാൻ ഫയർ ഫോഴ്സിൻ്റെയും പോലിസിൻ്റെയും സാന്നിധ്യത്തിൽ പുറത്തെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 11:30 മണിയോടു കൂടിയാണ് അപകടം നടന്നത്.ഇരിക്കൂർ കല്യാട് ചെങ്കൽ ലോറി പള്ളി കോംപൗണ്ടിലേക്ക് മറിഞ്ഞു
WE ONE KERALA
0
.jpg)




Post a Comment