സയൻസ് എക്സിബിഷൻ ''സിനോവ'' സംഘടിപ്പിച്ചു

 


ശ്രീകണ്ഠാപുരം: ശ്രീകണ്ഠാപുരം ലിറ്റിൽ ഫ്ലവേഴ്സ് സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ‘സിനോവ’ എന്ന പേരിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു. കോട്ടൂർ ഐ.ടി.ഐ ഡയറക്ടർ ഫാ. ജോഫിൻ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ, കുട്ടികളുടെ ശാസ്ത്രീയ കഴിവുകളും സൃഷ്ടിപരമായ ചിന്താശേഷിയും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള വേദികൾ കുട്ടികളുടെ ആത്മവിശ്വാസം വർധിപ്പിക്കുമെന്നും ഭാവിയിലെ മികച്ച ശാസ്ത്രജ്ഞരെ വാർത്തെടുക്കാൻ സഹായിക്കുമെന്നും സ്കൂൾ പ്രിൻസിപ്പാൾ ഫാ. ജിനോ പി. ജയിംസ് ആശംസ അർപ്പിച്ചുകൊണ്ട് പറഞ്ഞു. വൈസ് പ്രിൻസിപ്പാൾ ലിബിൻ ഒ. ജെ., സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാ. ഷെബിൻ പന്തക്കൽ എന്നിവർ ആശംസകൾ നേർന്നു. വിദ്യാർത്ഥികളുടെ സൃഷ്ടിപരമായ ശാസ്ത്രീയ മാതൃകകളും പരീക്ഷണങ്ങളും പ്രദർശനത്തിൽ ഏറെ ശ്രദ്ധേയമായി. കോട്ടൂർ ഐ.ടി.ഐയിലെ വിദ്യാർത്ഥികളും സമീപ വിദ്യാലയങ്ങളിലെ കുട്ടികളും പ്രദർശനം കാണാനെത്തി. മാതാപിതാക്കളുടെ സാന്നിധ്യം പരിപാടിക്ക് കൂടുതൽ നിറം പകർന്നു. ശാസ്ത്രത്തോടുള്ള കുട്ടികളുടെ താൽപ്പര്യവും ഗവേഷണാത്മക ചിന്തയും വളർത്തുന്നതിനുള്ള മികച്ച വേദിയായി ‘സിനോവ’ മാറി


.

Post a Comment

Previous Post Next Post

AD01