ഖാർ​ഗ് ആക്രമണത്തിന് തിരിച്ചടിയുണ്ടാകും; പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ



ഇറാൻ്റെ ‌‌ഏറ്റവും തന്ത്ര പ്രധാനമായ ഖാർ​ഗ് ദ്വീപ് അമേരിക്കൻ സൈന്യം ആക്രമിച്ചതോടെ പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ പ്രതിസന്ധിയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനുള്ള തിരിച്ചടി നൽകുമെന്നാണ് ഇപ്പോർ ഇറാൻ വ്യക്തമാക്കിയിരിക്കുന്നത്. 
ഇറാൻ വൻകരയിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് പേർഷ്യൻ ഗൾഫിൽ സ്ഥിതി ചെയ്യുന്ന അഞ്ച് മൈൽ നീളമുള്ള ഖാർഗ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ലോകത്തെ എണ്ണ വിതരണത്തിൽ നിര്‍ണ്ണായക സ്ഥാനമാണ് ​ഖാ‌​ർ​ഗ് വഹിക്കുന്നത്. ഇതിനെയാണ് അമേിക്ക് അക്രമിച്ചത്. ഇതിന് പ്രതികാരമായി പശ്ചിമേഷ്യയിൽ യുഎസുമായി സഹകരിക്കുന്ന എല്ലാ എണ്ണക്കമ്പനികളുടെയും കേന്ദ്രങ്ങൾക്ക് നേരെ പ്രത്യാക്രമണം നടത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചു. ഏറ്റവും തന്ത്ര പ്രധാനമായ ഈ ദ്വീപിന് നേരെ ഇതുവരെ ആക്രമണങ്ങൾ ഉണ്ടായിട്ടില്ല. പക്ഷെ ഇങ്ങനെയൊരു ആക്രണത്തെ ഇനിയും സഹിക്കില്ലെന്നാണ് ഇറാൻ അറിയിച്ചിരിക്കുന്നതെന്നാണ് വിവരം. ഇതോടെ പശ്ചിമേഷ്യയിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാവുകയാണ്. മി‍ഡിൽ ഈസ്റ്റിൻ്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആക്രമണമാണ് ഇവിടെ നടത്തിയതെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്.

Post a Comment

Previous Post Next Post

AD01