“പ്രധാനമന്ത്രിയുടെ ദൂതൻ വന്ന് കണ്ടിരുന്നു, സുരേഷ് ​ഗോപിയും വിളിച്ചു”; രാഷ്ട്രീയ പ്രവേശന ചർച്ചകൾക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഐഎം വിജയൻ


ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയൻ സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെയും രാഷ്ട്രീയ പ്രവേശനത്തിന്റെയും ചൂടൻ ചർച്ചകൾ നടക്കുന്ന വേളയിലാണ് ഫുട്ബോൾ ഇതിഹാസം നയം വ്യക്തമാക്കിയത്. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ തന്നെ നേരിട്ട് വന്നു കണ്ടിരുന്നുവെന്നും, അതിനുശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഫോണിൽ വിളിച്ച് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ ഇരുവരോടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ താല്പര്യമില്ലെന്ന് താൻ വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു. താൻ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമാകാൻ നിലവിൽ ഉദ്ദേശിക്കുന്നില്ലെന്നും ഒരു പാർട്ടിയുമായും തനിക്ക് പ്രത്യേക പ്രതിബദ്ധതയില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു. അതേസമയം, സ്പോർട്സ് മേഖലയിലെ സംഭാവനകൾ പരിഗണിച്ച് രാജ്യസഭാംഗത്വം നൽകുകയാണെങ്കിൽ അത് സ്വീകരിക്കാൻ തയ്യാറാണെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.



Post a Comment

Previous Post Next Post

AD01