പയ്യാവൂർ: ജി.യു.പി പയ്യാവൂർ സ്കൂളിൽ ക്രിയേറ്റീവ് കോർണർ ഫെസ്റ്റിന്റെ ഉദ്ഘാടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ശ്രീ. അനീഷ് പി.വി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ പ്രഭാകരൻ പി. സ്വാഗതം പറഞ്ഞു. ശ്രീമതി നിമിഷ ടി.ഒ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ aപ്രസിഡന്റ് സുനിൽ, എസ്.ആർ.ജി കൺവീനർ സാലി ടി.എം എന്നിവർ ആശംസകൾ അർപ്പിച്ചു. ക്രിയേറ്റീവ് കോർണർ കൺവീനർ ബീന എം നന്ദി രേഖപ്പെടുത്തി. “പഠനത്തോടൊപ്പം ജോലി” എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ സ്കൂൾതല ഫെസ്റ്റ് കുട്ടികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുടെ മികച്ച സഹകരണത്തോടെ വിജയകരമായി നടന്നു. കുട്ടികൾ നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും ചടങ്ങിനോടനുബന്ധിച്ച് നടത്തി.
![]() |
.jpg)




Post a Comment