മലപ്പട്ടം: കാർഷിക മേഖലയെയും പ്രാദേശിക ഉത്പാദന പ്രവർത്തനങ്ങളെയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ മലപ്പട്ടം ഗ്രാമ പഞ്ചായത്ത് വാർഷിക ബജറ്റ് അവതരിപ്പിച്ചു.പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡന്റ് വാസന്തി പി. വി ബജറ്റ് രേഖ അവതരിപ്പിച്ചു. പ്രസിഡന്റ് പി. പി ലക്ഷ്മണൻ അധ്യക്ഷൻ ആയിരുന്നു. ഗ്രാമത്തിലെ കർഷകരെ സ്വയംപര്യാപ്തരാക്കുകയും യുവാക്കളെ കാർഷിക-ഉത്പാദന രംഗത്തേക്ക് ആകർഷിക്കുകയും ചെയ്യുന്നതിനുള്ള പദ്ധതികൾ തുടങ്ങി കുടിവെള്ളം, റോഡ് വികസനം, വയോജനക്ഷേമം, വിദ്യാഭ്യാസം, ആരോഗ്യ മേഖലകൾക്കുമായി തുല്യ പരിഗണന നൽകിയിട്ടുണ്ട്. “ഗ്രാമത്തിന്റെ സമഗ്ര വികസനത്തിന് കാർഷിക-ഉത്പാദന മേഖലകളെ കേന്ദ്രീകരിച്ചുള്ള പദ്ധതികളാണ് ഈ വർഷം പ്രധാനമായി നടപ്പാക്കുക,” അംഗങ്ങൾ ബജറ്റിനെ സ്വാഗതം ചെയ്തു. കാർഷിക മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്താനും ബജറ്റ് സഹായകരമാകും.
കാർഷിക, ഉത്പാദന മേഖലയ്ക്ക് മുൻഗണന നൽകി മലപ്പട്ടം ഗ്രാമ പഞ്ചായത്ത് വാർഷിക ബജറ്റ്
WE ONE KERALA
0
.jpg)




Post a Comment