ദേശീയ സഹകരണ പരിശീലന കൗൺസിലിന്റെ കീഴിൽ രാജ്യത്തെമ്പാടും പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻറ് സ്ഥാപനങ്ങളിൽ മികച്ച ഇൻസ്റ്റിറ്റ്യൂട്ട് ആയി പറശ്ശിനിക്കടവിലുള്ള കണ്ണൂർ ഇൻസ്റ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെൻറിനെ തെരഞ്ഞെടുത്തിരിക്കുന്നു. കഴിഞ്ഞവർഷം നടത്തിയ പരിശീലന പരിപാടികളിൽ ഏറ്റവും കൂടുതൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും കൂടുതൽ ആളുകളിലേക്ക് സഹകരണ പരിശീലനം എത്തിക്കുകയും ചെയ്തതിനാണ് ഈ അംഗീകാരം. 333 പരിശീലന പരിപാടികളിലൂടെ 28114 സഹകാരികൾക്ക് ഫലപ്രദമായ പരിശീലനം നൽകുക വഴി ദേശീയതലത്തിൽ മികച്ച പ്രവർത്തനമാണ് കണ്ണൂർ ഇൻസ്റ്റിറ്റ്യൂട്ട് കാഴ്ചവെച്ചത്. കേരളത്തിലെ നിരവധിയായ സഹകരണ സ്ഥാപനങ്ങളിലെ സഹകാരികൾക്കും ജീവനക്കാർക്കും ആവശ്യമായ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകുന്നതിൽ കണ്ണൂർ ഐസിഎം മുന്നിലാണ്. കാലത്തിൻ്റെ മാറ്റം കണ്ടറിഞ്ഞ് നൂതനമായ വിഷയങ്ങളിൽ പരിശീലനം നൽകുന്നത് കണ്ണൂർ ഐ സി എമ്മിൻ്റെ പ്രത്യേകതയാണ്. നിയമം നിർദ്ദേശിക്കുന്ന വിഷയങ്ങൾക്ക് പുറമെ സംഘത്തിൻ്റെ വളർച്ചക്ക് ഉതകുന്ന സാങ്കേതികജ്ഞാനം നൽകുന്ന വിഷയങ്ങളിലും കണ്ണൂർ ഐ സി എം ഫലപ്രദമായ പരിശീലനം നൽകുന്നു. അതുപോലെ കേരളത്തിലെ സഹകരണ വകുപ്പ് ഉദ്യോഗസ്ഥൻമാർക്ക് ആവശ്യമായ ഇൻസർവീസ് ട്രെയിനിംഗുകളും ഇൻഡക്ഷൻ പരിശീലനവും ഇവിടെ നടക്കുന്നുണ്ട്. രാജ്യത്ത് അവസാനമായി ആരംഭിച്ച ഐ സി എം ആണ് കണ്ണൂർ ഐ സി എം എങ്കിലും പ്രവർത്തന മികവിലൂടെ രാജ്യത്തെ നമ്പർ വൺ സ്ഥാപനമായി ഇത് മാറിയിരിക്കുകയാണ്. പൂനെ വൈകുണ്o മേത്ത നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോഓപ്പറേറ്റീവ് മാനേജ്മെൻ്റിൽ നടന്ന ഡയരക്ടേർസ് കോൺഫറൻസിൽ വെച്ച് ദേശീയ സഹകരണ പരിശീലന കൗൺസിൽ സെക്രട്ടറി മീനു എസ് പഥക്കിൽ (IRS) നിന്നും കണ്ണൂർ ഐ സി എം ഡയരക്ടർ ഡോ. എ.കെ. സക്കീർ ഹുസൈൻ ഓണർ ഓഫ് എക്സലൻസ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. വാമനിക്കോം ഡയരക്ടർ ഡോ. എസ്.കെ. മൊഹന്തി അദ്ധ്യക്ഷനായിരുന്നു. കണ്ണൂർ ഐ സി എം സീനിയർ ഫാക്കൽട്ടി മെമ്പർമാരായ വി.എൻ. ബാബു, സി.വി. വിനോദ്കുമാർ, ഐ.അഭിലാഷ് എന്നിവർ സംബന്ധിച്ചു.

.jpg)

إرسال تعليق