ബിജെപി -കോൺഗ്രസ് ഡീൽ, കോലീബി സഖ്യം; എന്തൊക്കെയാ ഈ യുഡിഎഫിൽ നടക്കുന്നേയെന്ന് ജനം

 


കോൺഗ്രസിൻ്റെ ഏറ്റവും വലിയ മികവ് ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിലാണ്. അവരത് പലപ്പോഴായി തെളിയിച്ചതുമാണ്. ഇപ്പോഴും തുടർന്നു വരുന്ന ഈ കുറുമാറ്റം കുറച്ച് കൂടി നാൾ തുടർന്നാൽ കോൺഗ്രസ് എന്ന ഒരു പാർട്ടി കാണില്ല. ബിജെപി യുടെ കൂടെ ലയിച്ച് അവർ ഒന്നായി മാറും. ഇത് ജനങ്ങൾക്ക് ബോധ്യപ്പെട്ടു തുടങ്ങിയപ്പോഴാണ് കള്ളങ്ങൾ പറയാൻ പ്രത്യേക പരിശീലനം നേടിയ കോൺഗ്രസ് നോതാക്കൾ, വ്യക്തമായി പറയുകയാണെങ്കിൽ വി ഡി സതീശനും കെ സി വേണുഗോപാലും മറ്റ് പരിവാരങ്ങളും ചേർന്ന് പുതിയ കള്ളങ്ങൾ പടച്ചു വിട്ടിരിക്കുന്നത്. സിപിഐഎം ഉം ബിജെപിയുമായാണ് ഡീലെന്ന്. ഇതിനെ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കണക്കുകൾ നിരത്തി പൊളിച്ചു കൈയ്യിൽ കൊടുക്കുകയും ചെയ്തു. കോൺഗ്രസും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ട് കെട്ടിൻ്റ കഥ വെറുതെ അങ്ങ് ഉണ്ടായ കഥയല്ല. അത് കൃത്യമായ കണക്കുകളിലൂടെ തെളിയിക്കപ്പെട്ടവയാണ്. നേമത്ത് ബിജെപി ആദ്യം സീറ്റുണ്ടാക്കിക്കൊടുത്തത് കോൺഗ്രസാണ്. ബിജെപി ക്ക് അകൗണ്ട് തുറക്കാൻ വഴിയുണ്ടാക്കിക്കൊടുത്തതും വോട്ട് മറിച്ചതും കോൺഗ്രസാണ്. അന്നത്തെ സ്ഥാനാർഥി സുരേന്ദ്രൻ പിള്ളയെ തോൽപ്പിക്കാനാണ് യുഡിഎഫ് വോട്ട് മറിച്ചത്. അതിനെപ്പറ്റി അന്വേഷിക്കാൻ കോൺഗ്രസ് കമ്മീഷനെ നിയമിച്ചെങ്കിലും ആ അന്വേഷണ റിപ്പോർട്ട് പിന്നെ വെളിച്ചം കണ്ടില്ല..ഉദാഹരണങ്ങൾ വേറേയുമുണ്ട്. തൃശ്ശൂർ മറ്റത്തൂരിൽ ബിജെപി കോൺഗ്രസ് അവിശുദ്ധ കൂട്ട് കെട്ടിൻ്റെ കഥ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടതാണ്. കാസർഗോഡും കോഴിക്കോടുമെല്ലാം ഇതേ കൂട്ടുകെട്ടിലൂടെയാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോലീബി സഖ്യമുണ്ടാക്കി തെരഞ്ഞെുപ്പിൽ ഇടതുപക്ഷത്തെ തോൽപ്പിക്കുക എന്നതാണ് അവരുടെ മറ്റൊരു തെരഞ്ഞെടുപ്പ് തന്ത്രം. എന്ത് വൃത്തികേട് കാണിച്ചും ഇടതുപക്ഷത്തെ തോൽപ്പികുകയെന്ന ലക്ഷ്യത്തോടെ മുന്നോട്ട് നീങ്ങുന്ന കോൺഗ്രസ് ഇനിയും ഇത്തരം വൃത്തികേടുകൾ തുടരും. പാലക്കാട് കോൺഗ്രസിൻ്റെ ലക്ഷ്യം എന്തായിരുന്നു രാഷ്ട്രീയ പോരാട്ടം നടക്കുന്നയിടത്ത് യാതൊരു രാഷ്ട്രീയ പാരമ്പര്യവുമില്ലാത്ത ഒരു സിനിമാതാരത്തെ അവതരിപ്പിച്ച് എന്താണ് കോൺഗ്രസ് ഉദ്ദേശിക്കുന്നത്. അതിൽ നിന്നും വ്യക്തമാണ് ഇതിൽ കോൺഗ്രസിൻ്റെ ലക്ഷ്യം ബിജെപി യെ സഹായിക്കുകയെന്നെതാണെന്ന്. ഇതിന് പുറമെ പല വിഷയങ്ങളിലും ബിജെപി അനുകൂല നിലാപാടുകൾ സ്വീകരിക്കുന്ന രമേഷ് പിഷാരടിയെ കേരളം കണ്ടതാണ്. എന്നിട്ടും എങ്ങനെയാണ് കോൺഗ്രസിന് പറയാൻ കഴിയുക ബിജെപിയും സിപിഐഎമ്മും തമ്മിലാണ് ഡീൽ ഉണ്ടാക്കിയതെന്ന്?



Post a Comment

Previous Post Next Post

AD01