കുവൈത്തിൽ ഡ്രോൺ ആക്രമണം; തമിഴ്നാട് സ്വദേശി കൊല്ലപ്പെട്ടു


കുവൈത്തിലെ ജലവൈദ്യുത മന്ത്രാലയത്തിലെ സർവീസ് ബിൽഡിങ്ങിന് നേരെയുണ്ടായ ഡ്രോൺ ആക്രമത്തിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടതായി കുവൈത്ത് അധികൃതർ അറിയിച്ചു. തമിഴ്നാട് രാമനാഥപുരം ജില്ലയിലെ മുതു കുളത്തൂർ സ്വദേശി സന്താന സെൽവമാണ് കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് ആക്രമണം നടന്നതെന്നും അധികൃതർ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും ജലവൈദ്യുത മന്ത്രാലയ അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം സൈനിക കേന്ദ്രത്തിന് നേരെയും ആക്രമണം നടന്നിരുന്നു. നിരവധി സൈനികർക്ക് വ്യോക്രമണത്തിൽ പരുക്കേറ്റിരുന്നു. 



Post a Comment

أحدث أقدم

AD01