കേരളത്തിൽ മാധ്യമ വേട്ടയാടലിന് വിധേയനായ ഒരാളാണ് താനെന്നും ചാനൽ മൈക്ക് എന്തിനുമുള്ള ലൈസൻസല്ലെന്ന് സ്പീക്കർ എ എൻ ഷംസീര്‍. മാധ്യമപ്രവർത്തനം ഒരു പാഷനായി കാണണമെന്നും വാർത്തകൾ നിർഭയമായി റിപ്പോർട്ട് ചെയ്യാൻ കഴിയണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ചില സമയത്തെങ്കിലും മാധ്യമങ്ങൾ ക്വട്ടേഷൻ സംഘങ്ങളെപ്പോലെ പ്രവർത്തിക്കുന്നുണ്ട്. ചിലരെ പിന്തുടർന്ന് ശരിപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 151-ാം സ്ഥാനത്താണുള്ളത്. ഇന്ത്യയിൽ മാധ്യമ സ്വാതന്ത്ര്യം കുറയുകയാണ്. ഭരണകൂടത്തിൻ്റെ പി ആർ ജോലി ചെയ്യുന്നവരായി ഭൂരിഭാഗം മാധ്യമങ്ങൾ മാറി. വാർത്ത എന്താകണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് തീരുമാനിക്കുന്ന നിലയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. സോഷ്യൽ മീഡിയ നിലവാരത്തിലേക്ക് മാധ്യമങ്ങൾ പോകരുത്. ചാനൽ മൈക്ക് എന്തിനുമുള്ള ലൈസൻസല്ലെന്നും ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശം മാധ്യമപ്രവർത്തകനുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

.jpg)

Post a Comment