കെ ടി ബാബുരാജ്: സർഗജീവിതത്തിൻ്റെ നാല് പതിറ്റാണ്ടുകൾ


കഥ, കവിത, നോവൽ, ബാലസാഹിത്യം, നാടകം, തിരക്കഥ, ഓർമ്മക്കുറിപ്പുകൾ, ഡോക്യുമെൻ്ററി, സിനിമ, ഫോട്ടോഗ്രഫി, മാധ്യമ പ്രവർത്തനം... എന്നിങ്ങനെ വിവിധ മേഖലകളിൽ കൈയൊപ്പു ചാർത്തിയ , 22 പുസ്തകങ്ങളും നൂറിലേറെ ഡോക്യുമെൻ്ററി/ ഷോട്ട് ഫിലിമുകളും നിർമ്മിച്ച കെ ടി ബാബുരാജിൻ്റെ സർഗജീവിതത്തിൻ്റെ നാല്പതു വർഷങ്ങൾ ആഘോഷിക്കുകയാണ് എടക്കാട് സാഹിത്യ വേദി. കെ.ടി. ബാബുരാജ് | സർഗാത്മകതയുടെ നാലു പതിറ്റാണ്ടുകൾ | എന്ന് നാമകരണം ചെയ്ത പരിപാടി 2026 മാർച്ച് 29 ന് ഞായറാഴ്ച മൂന്നു മണിക്ക് എടക്കാട് സാഹിത്യ വേദി ഹാളിൽ കവിയും ഗാനരചയിതാവും സംഗീതജ്ഞനുമായ ഡോ.എ.എസ് .പ്രശാന്ത് കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ബാബുരാജിൻ്റെ സർഗാത്മക ജീവിതത്തെ മുൻനിർത്തി വിവിധ വിഷയങ്ങളിൽ കെ പി കെ വെങ്ങര, എം.ആർ.പയ്യട്ടം, കെ.എം.ശിവകൃഷ്ണൻ, പ്രൊഫ.കെ.പി.നരേന്ദ്രൻ, പ്രൊഫ.വി.രവീന്ദ്രൻ, ഡോ.എ.വത്സലൻ, ടി വി വിശ്വനാഥൻ, സതീശൻ മോറായി, ബഷീർ കളത്തിൽ, എം കെ മറിയു, മീര കോയ്യോട്, കെ സി ശശീന്ദ്രൻ ചാല, പ്രമോദ് ആഡുർ, അബൂബക്കർ എടക്കാട് എന്നിവർ സംസാരിക്കും. കവിതാലാപനങ്ങൾ, കഥാവതരണങ്ങൾ എന്നിവയും ഉണ്ടാവും. കെ ടി ബാബുരാജ് മറുപടി പറയും.



Post a Comment

Previous Post Next Post

AD01