ഉളിക്കൽ: ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്കൊപ്പം മുണ്ടാനൂർ വിശുദ്ധ അൽഫോൻസാ ദൈവാലയത്തിലും ഓശാന ഞായർ ഭക്തിപൂർവ്വം ആചരിച്ചു. യേശുദേവന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ കുരുത്തോലകൾ ഏന്തി നടത്തിയ പ്രദക്ഷിണം ശ്രദ്ധേയമായി. വരുംദിവസങ്ങളിൽ പീഡാനുഭവ സ്മരണകളിലൂടെ കടന്നുപോകുന്ന വിശുദ്ധ വാരത്തിന് ഇതോടെ തുടക്കമായി. കുരിശുമരണത്തിന് ശേഷമുള്ള 'ഓശാന'യ്ക്ക് പ്രസക്തിയേറുന്നു. ക്രിസ്തുവിന്റെ കുരിശുമരണത്തിനും ഉത്ഥാനത്തിനും ശേഷമുള്ള ജനതയുടെ ഓശാന പാടലിനാണ് രക്ഷാകര ചരിത്രത്തിൽ ഏറെ പ്രസക്തിയെന്ന് ചടങ്ങുകൾക്ക് നേതൃത്വം നൽകി ഇടവക വികാരി ഫാ.മാണി അട്ടേൽ ഓർമ്മിപ്പിച്ചു.

.jpg)

Post a Comment