‘തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യു ഡി എഫ് വൻതോതിൽ പണം ഒഴുക്കുന്നു’: എം സ്വരാജ്


തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യു ഡി എഫ് വൻതോതിൽ പണം ഒഴുക്കുന്നുവെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. വയനാട് ദുരന്ത സമയത്ത് പിരിച്ച പണമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നത് എന്ന് ആരോപണമുണ്ട്. ദുരന്ത സമയത്ത് കോൺഗ്രസ് വൻതോതിൽ പണം പിരിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വീട് നിർമ്മിച്ച് നൽകുമെന്ന വാഗ്ദാനം കോൺഗ്രസ് പാലിച്ചില്ല. വീട് നിർമാണത്തിനായി കോൺഗ്രസ് കുറച്ച് സ്ഥലം മാത്രം വാങ്ങി. അതിൽ ആഘോഷപൂർവ്വം തറക്കലിടുകയും ചെയ്തു. പണി തുടങ്ങി എന്ന സതീശൻ്റെ വാദം തികച്ചും വസ്തുതാവിരുദ്ധമാണ്.കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ പോലും പഞ്ചായത്തിൽ ഇതുവരെ നൽകിയിട്ടില്ല. ഇതിൽ നിന്നും കെട്ടിടം നിർമ്മിക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് വ്യക്തമാണ് എന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനോട് കോൺഗ്രസ് ഭൂമി ആവശ്യപ്പെട്ടിട്ടുപോലുമില്ല. തുടങ്ങാത്ത പണി തുടങ്ങി എന്ന് സതീശൻ കള്ളം പറയുകയാണ്. മോഷ്ടാകൾക്കിടയിൽ പോലും ചില ധാർമ്മികതയുണ്ട്, എന്നാൽ, മോഷ്ടാക്കളുടെ ധാർമ്മികത പോലുമില്ലാത്ത കൂട്ടരായി കോൺഗ്രസ് മാറി എന്നും അദ്ദേഹം വിമർശിച്ചു. വയനാട് ദുരന്ത ഫണ്ടാണ് കോൺഗ്രസ് പ്രചാരണ രംഗത്ത് ധൂർത്തടിക്കുന്നത്. എത്ര തുക പിരിച്ചു എന്ന് പോലും ഇത് വരെ കോൺഗ്രസ് വ്യക്തമാക്കിയിട്ടില്ല. ഇത് മരിച്ചവരോടുള്ള വെല്ലുവിളിയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തിച്ചു. പണം പിരിക്കൂക, പിരിച്ച പണം ആവശ്യത്തിന് ഉപയോഗിക്കാതിരിക്കുക. ഇത് കോൺഗ്രസിൻ്റെ പതിവാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതിനിടെ, ഒരു വർഗീയ വാദിയുടെയും വോട്ട് വേണ്ട എന്നത് എൽ ഡി എഫിൻ്റെ പ്രഖ്യാപിത നിലപാടാണ്. എസ് ഡി പി ഐ മഞ്ചേശ്വരത്ത് മത്സര രംഗത്ത് നിന്ന് പിന്മാറിയത് ലീഗ് ആവശ്യപ്രകാരമാണ്. അവർക്ക് ആരുമായിട്ടാണ് ഡീൽ എന്ന് അതിലൂടെ തന്നെ വ്യക്തമാണ്. ഒരു നീക്കുപോക്കും ഒരു ധാരണയും ഒരു വർഗ്ഗീയ കക്ഷിയുമായിട്ടും എൽ ഡി എഫിനില്ല എന്നും അദ്ദേഹം വ്യക്തമാക്കി.



Post a Comment

Previous Post Next Post

AD01