നമ്മൾ മലയാളികൾക്ക് ചായ കേവലം ഒരു ഒരു പാനീയം മാത്രമല്ല, അതൊരു വികാരമാണ്. ജോലിത്തിരക്കിനിടയിലും തളർന്നിരിക്കുമ്പോഴും ഒരു കപ്പ് കടുപ്പത്തിലുള്ള ചായ നൽകുന്ന ആശ്വാസം ചെറുതല്ല. എന്നാൽ, നമ്മൾ ദിവസവും ഉണ്ടാക്കുന്ന ചായയുടെ യഥാർത്ഥ രുചി പലപ്പോഴും നമുക്ക് ലഭിക്കാറില്ല. എന്താണ് കാരണം? അതെ ചായ ഉണ്ടാക്കുന്ന രീതിയാണ് അതിനു പിന്നിലെ കാരണം. ചായ ഉണ്ടാക്കുന്ന രീതിയിൽ വരുത്തുന്ന ചെറിയ ചില മാറ്റങ്ങൾ ചായയുടെ രുചി ഇരട്ടിയാക്കും. ചായക്ക് സ്വാദു കൂട്ടാൻ സഹായിക്കുന്ന ചില രഹസ്യക്കൂട്ടുകൾ ഇവയാണ്
വെള്ളത്തിന്റെ അളവ് കൃത്യമാകണം
ചായയുടെ രുചി തീരുമാനിക്കുന്ന ആദ്യ ഘടകം വെള്ളമാണ്. രണ്ട് കപ്പ് ചായക്ക് കൃത്യം രണ്ട് കപ്പ് വെള്ളം തന്നെ എടുക്കുക. വെള്ളം നന്നായി തിളയ്ക്കുന്നത് വരെ കാത്തിരിക്കണം. പച്ചവെള്ളത്തിന്റെ ചുവ മാറാൻ ഇത് അത്യാവശ്യമാണ്.
ഇഞ്ചി എപ്പോൾ ചേർക്കണം?
ഇഞ്ചി ചായ ഇഷ്ടപ്പെടുന്നവർ വെള്ളം തിളച്ചു മറിയുന്ന സമയത്ത് തന്നെ അത് ചേർക്കാൻ ശ്രദ്ധിക്കുക. തണുത്ത വെള്ളത്തിൽ ഇഞ്ചി ഇടുന്നത് അതിന്റെ ഗുണവും മണവും പൂർണ്ണമായി ലഭിക്കാൻ തടസ്സമാകും.
ചായപ്പൊടിയും ‘5 മിനിറ്റ്’ നിയമവും
വെള്ളം നന്നായി തിളച്ച ശേഷം മാത്രം ചായപ്പൊടി ചേർക്കുക. കടുപ്പവും നിറവും പാകത്തിന് കിട്ടാൻ കുറഞ്ഞത് 5 മിനിറ്റെങ്കിലും ചായപ്പൊടി വെള്ളത്തിൽ കിടന്ന് തിളയ്ക്കണം. ഇത് ചായയ്ക്ക് ഒരു പ്രത്യേക ‘ഫ്രഷ്നസ്’ നൽകും.
പാൽ ചേർക്കുമ്പോൾ ശ്രദ്ധിക്കാൻ
പലരും വരുത്തുന്ന വലിയ തെറ്റാണ് ഫ്രിഡ്ജിൽ ഇരിക്കുന്ന തണുത്ത പാൽ നേരിട്ട് ചായയിലേക്ക് ഒഴിക്കുന്നത്. ഇത് ചായയുടെ താപനില പെട്ടെന്ന് കുറയ്ക്കുകയും രുചി നശിപ്പിക്കുകയും ചെയ്യും. പാൽ ചൂടാക്കി ചേർക്കുന്നതാണ് ഏറ്റവും ഉചിതം.
പഞ്ചസാരയുടെ മാരക ട്വിസ്റ്റ്!
നിങ്ങൾ ആദ്യം തന്നെ പഞ്ചസാര ചേർക്കുന്ന കൂട്ടത്തിലാണോ? എങ്കിൽ ചായയുടെ രുചി പകുതി അവിടെ തന്നെ പോയി. ചായപ്പൊടിയും പാലും നന്നായി തിളച്ച ശേഷം ഏറ്റവും ഒടുവിൽ മാത്രം പഞ്ചസാര ചേർക്കുക. ഈ ചെറിയ മാറ്റം ചായയുടെ സ്വാദ് വർദ്ധിപ്പിക്കുന്നത് നിങ്ങൾക്ക് നേരിട്ട് അനുഭവപ്പെടും.
.jpg)

.gif)
إرسال تعليق