‘ദളിത് വിഭാഗങ്ങളെ മാറ്റാനുള്ള ആർഎസ്എസ് ശ്രമം’; കാലടി സർവകലാശാല വിസിയെ മാറ്റിയതിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു


കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ കെ കെ ഗീതാകുമാരിയെ ഗവർണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് വളരെ നിർഭാഗ്യകരമായ നടപടിയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. വിസിയെ മാറ്റിയത് യാതൊരുവിധ മുന്നറിയിപ്പും കൂടാതെയാണെന്നും, സർവകലാശാലയിലേക്ക് യാത്ര ചെയ്തുകൊണ്ടിരുന്ന വേളയിലാണ് ഈ വിവരം അറിഞ്ഞതെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തികളെ ഭൗതികവും വൈജ്ഞാനികവുമായ മേഖലകളിൽ നിന്ന് മാറ്റി നിർത്താനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നടപടിയെന്ന് മന്ത്രി പറഞ്ഞു. സർവകലാശാലയിലെ സർക്കാരിന്റെ പ്രവർത്തനങ്ങളെ തകിടം മറിക്കാനാണ് ഗവർണർ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരുമായി യാതൊരുവിധ കൂടിയാലോചനകളും നടത്താതെയാണ് ഗവർണർ ഇത്തരമൊരു തീരുമാനമെടുത്തത്. ഒരു ദളിത് സ്ത്രീ വിസി സ്ഥാനത്ത് ഇരിക്കുന്നതിനെ ആർഎസ്എസ് എതിർക്കുന്നുണ്ടെന്നും, സിൻഡിക്കേറ്റിലെ ആർഎസ്എസ് അനുകൂലികളുടെ ചരടുവലികളാണ് ഗവർണറുടെ ഈ തീരുമാനത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.



Post a Comment

أحدث أقدم

AD01