വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടി കാറിനടിയിൽപ്പെട്ട് മരിച്ചു; സംഭവം കാർ പിന്നോട്ട് എടുക്കുന്നതിനിടെ.



വീട്ടുമുറ്റത്ത് കളിമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസ്സുള്ള കുഞ്ഞ് കാറിനടിയിൽപ്പെട്ട് മരിച്ചു. കിഴിശ്ശേരി കടുങ്ങല്ലൂർ വെള്ളേരിയിൽ വല്ലേൽ ഭാഗത്താണ് അപകടം ഉണ്ടായത്. കുട്ടിയുടെ മാതാവിന്റെ വീട്ടിൽ വെച്ചാണ് അപകടം. പിതാവ് കാർ പിന്നോട്ടെടുക്കുന്നതിനിടെ അബദ്ധത്തിൽ കുഞ്ഞിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു. കാർ പിന്നോട്ടെടുക്കുന്ന സമയത്ത് കുട്ടി പിന്നിലുണ്ടായിരുന്നത് ശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമായത്. അപകടം നടന്ന ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.അരീക്കോട് മൂർക്കനാട് സ്വദേശിയുടെ കുട്ടിയാണ് അപകടത്തിൽപ്പെട്ടത്. 



إرسال تعليق

0 تعليقات