വേനൽച്ചൂടിന് ആശ്വാസമായി സ്ട്രോറഞ്ച് കൂളർ ആയോലോ


കൊടും ചൂടിന് ആശ്വാസമായി വേനൽ മഴ എത്തിയെങ്കിലും പകലുള്ള ചൂട് അസ്സഹനീയമാണ്. ഈ സമയത്ത് ശരീരത്തിന് ഉന്മേഷം നൽകാൻ സ്ട്രോബെറിയും ഓറഞ്ച് ജൂസും ചേർത്തുള്ള ഒരു സ്ട്രോറഞ്ച് കൂളർ ആയാലോ. സംഭവം പേര് പോലെ അത്ര ഡിഫികൽട്ട് അല്ല. ഉണ്ടാക്കാനും എളുപ്പമാണ്, ടേസ്റ്റിയാണ്, ഹെൽത്തിയുമാണ്. വീട്ടിൽ തന്നെ ലഭ്യമായ ലളിതമായ ചേരുവകൾ ഉപയോഗിച്ച് ഇത് എളുപ്പത്തിൽ തയ്യാറാക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത.

ആവശ്യമായ ചേരുവകൾ:

  • സ്ട്രോബെറി: 3 എണ്ണം
  • നാരങ്ങ: 1 എണ്ണം
  • ഓറഞ്ച് ജൂസ്: ആവശ്യത്തിന്
  • പുതിനയില (മിന്റ്), വെള്ളം/സോഡ: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം: ഒരു സ്റ്റീൽ ഗ്ലാസ്സിൽ നോർമലി തയ്യാറാക്കിയ ഓറഞ്ച് ജൂസ് എടുക്കുക. ഇതിലേയ്ക്ക് ഒരു കഷണം നാരങ്ങയും ചതച്ചെടുത്ത രണ്ട് സ്ട്രോബെറിയും മൂന്ന് പുതിനയിലയും ചേർക്കുക. ആവശ്യത്തിന് ഐസ് ക്യൂബ്സ് ഇട്ടശേഷം മറ്റൊരു ഗ്ലാസ്സ് കൊണ്ട് ടൈറ്റായി അടച്ച് നന്നായി ഷെയ്‌ക്ക് ചെയ്യുക. തുടർന്ന് സെർവിങ് ഗ്ലാസ്സിലേയ്ക്ക് പകർത്തി വേണേൽ ഒന്ന് ഗാർണിഷ് കൂടി ചെയ്യാം. ഓറഞ്ച് ജൂസിനൊപ്പം സോഡ കൂടി ചേർത്താൽ സംഭവം കുറച്ചുകൂടി ടേസ്റ്റിയാണ്.



Post a Comment

Previous Post Next Post

AD01