തിരുവനന്തപുരത്തെ സീറ്റ് വിവാദത്തിൽ കോൺഗ്രസിലെ തമ്മിലടി തെരുവിലേക്ക്. സിഎംപിക്ക് തിരുവനന്തപുരം സെൻട്രൽ സീറ്റ് നൽകുന്നതിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ആളില്ലാത്ത സിഎംപിയുടെ സിപി ജോണിന് സീറ്റ് നൽകരുത് എന്ന് ആണ് പോസ്റ്ററിൽ ആവശ്യം. തിരുവനന്തപുരം സീറ്റ് കോൺഗ്രസ് നിലനിർത്തണമെന്നും പോസ്റ്ററിൽ പറയുന്നു. തിരുവനന്തപുരം ഡിസിസി ഓഫീസിനു മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർ എന്ന പേരിലാണ് പോസ്റ്ററുകൾ വന്നിരിക്കുന്നത്. അതേസമയം സ്ഥാനാർത്ഥി പട്ടിക ചർച്ചകൾക്കായി കോൺഗ്രസ് നേതാക്കൾ ഇന്ന് ദില്ലിയിൽ എത്തും. സ്ഥാനാർഥി നിർണയുമായി സംസ്ഥാനത്ത് വലിയ അതൃപ്തി നിലനിൽക്കുന്നതിനിടയിൽ ആണ് ദില്ലിയിലെ തെരഞ്ഞെടുപ്പ് സമതി യോഗം. തിരുവനന്തപുരം സെൻട്രൽ സീറ്റ് സിഎംപി നേതാവ് സിപി ജോണിന് നൽകുന്നതിനെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് തിരുവനന്തപുരം സെൻട്രൽ സീറ്റ് സിപി ജോണിന് നൽകണമെന്ന് വാശി പിടിക്കുന്നത്. മണക്കാട് സുരേഷ്, ശരത് ചന്ദ്ര പ്രസാദ് ഉൾപ്പെടെ നേതാക്കൾ ഇതിനെ ശക്തമായി എതിർക്കുന്നുണ്ട്.
കോൺഗ്രസിലെ തമ്മിലടി തെരുവിലേക്ക്; സിപി ജോണിന് സീറ്റ് നൽകരുതെന്ന ആവശ്യവുമായി തിരുവനന്തപുരത്ത് പോസ്റ്റർ
WE ONE KERALA
0
.jpg)




Post a Comment