ശ്രീ.രവികൃഷ്ണൻ. പി യുടെ ചെറുകഥാ സമാഹാരം തീരമണയാത്ത തിരമാലകൾ' കണ്ണൂർ IMA ഹാളിൽ, എഴുത്തു കാരൻ ശ്രീ. ടി. പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ, ഡോ. പ്രശാന്ത്. പി. കെ (പ്രിൻസിപ്പൽ S N കോളേജ്, കണ്ണൂർ) രവികൃഷ്ണന്റെ പേരമകൾ നിയ യദുവിന് നൽകി പ്രകാശനം ചെയ്തു. ശ്രീ. ടി.പ്രമോദ് സദസ്സിന് സ്വാഗതമോതി. ശ്രീ.എ. വി.പവിത്രൻ (എഡിറ്റർ, കൈരളി ബുക്സ് ) പുസ്തക പരിചയം നടത്തി. ചടങ്ങിൽ ശ്രീ. രമേശൻ ബ്ലാത്തൂർ (നോവലിസ്റ്റ് ), ഡോ. ഖലീൽ ചൊവ്വ (മുൻ പ്രിൻസിപ്പൽ, S S. കോളേജ്, തളിപ്പറമ്പ് )ശ്രീ. എം. രത്നകുമാർ (വർക്കിംഗ് പ്രസിഡന്റ്, ജവഹർ ലൈബ്രറി), ശ്രീ. പി.വി.സുകുമാരൻ(എഴുത്തുകാരൻ), പ്രൊഫ. ദീപക് (ഫിസിക്സ് വിഭാഗം മുൻ മേധാവി, S N കോളേജ്,കണ്ണൂർ) എന്നിവർ ആശംസകൾ നേർന്നു. ശ്രീ. രവികൃഷ്ണൻ മറുമൊഴി ചൊല്ലി. ശ്രീ.രഘു പട്ടേരി നന്ദി പ്രകാശിപ്പിച്ചു.
ശ്രീ.രവികൃഷ്ണൻ. പി യുടെ ചെറുകഥാ സമാഹാരം തീരമണയാത്ത തിരമാലകൾ 'പുസ്തകം പ്രകാശനം ചെയ്തു.
WE ONE KERALA
0
.jpg)




Post a Comment