വേനൽചൂടിൽ പൊള്ളുന്നോ? ശരീരം കൂളാക്കാൻ കണ്ണൂരിലെ വെറൈറ്റി ഐറ്റമിതാ…


പുറത്ത് നല്ല ചൂടാണ്, അകം തണുപ്പിക്കാൻ നല്ലൊരു കൂൾ ​ഡ്രിങ്കായാലോ? അതും കണ്ണൂരുകാരുടെ സ്വന്തം കണ്ണൂർ കോക്ടെയിൽ (Kannur Cocktail). വളരെ എളുപ്പത്തിലും ടേസ്റ്റിലും തയ്യാറാക്കാൻ പറ്റുന്ന പാനീയമാണിത്. കണ്ണൂർ കോക്ടെയിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

ക്യാരറ്റ്: 2 (വേവിച്ചത്)
പഴുത്ത പപ്പായ: ക്യാരറ്റിന്റെ അതേ അളവിൽ (കുരു കളഞ്ഞത്)
കട്ടപ്പാൽ: 1/2 ലിറ്റർ
ഐസ്ക്രീം: 2 സ്കൂപ്പ്
പഞ്ചസാര: ആവശ്യത്തിന്
കോൺഫ്ലേക്സ്, ചൂടാക്കിയ കശുവണ്ടി, കറുത്ത മുന്തിരി, അനാർ – അലങ്കരിക്കാൻ (Toppings)

തയ്യാറാക്കുന്ന വിധം

ആദ്യം മിക്സിയുടെ ജാറിലേക്ക് വേവിച്ച ക്യാരറ്റ്, പപ്പായ, പൊടിച്ച കട്ടപ്പാൽ, ഐസ്ക്രീം, മധുരത്തിന് ആവശ്യമായ പഞ്ചസാര എന്നിവ ചേർക്കുക. ഇതെല്ലാം നന്നായി അടിച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റാം. പാനീയം വിളമ്പുന്ന സമയത്ത് മാത്രമേ മുകളിൽ കോൺഫ്ലേക്സ്, കശുവണ്ടി, മുന്തിരി, അനാർ എന്നിവ ചേർക്കാവൂ. നേരത്തെ ചേർത്താൽ കോൺഫ്ലേക്സിന്റെ ക്രിസ്പിനെസ്സ് നഷ്ടമാകുമെന്ന് മറക്കണ്ട. അവസാനമായി ഇതിനു മുകളിൽ ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി ഇട്ട് കഴിച്ചാൽ ശരീരവും മനസും ഒരുപോലെ തണുക്കും.



Post a Comment

Previous Post Next Post

AD01