മട്ടന്നൂർ നഗരസഭയുടെ നേതൃത്വത്തിലുള്ള മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ (എം സി ആർ സി) പ്രവർത്തനങ്ങളുടെ ഗൈഡ് ലൈൻ തയ്യാറാക്കുന്നതിന് ഏകദിന ശില്പശാല സംഘടിപ്പിച്ചു. കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ ശില്പശാല ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എൻ. ഷാജിത്ത് മാസ്റ്റർ അധ്യക്ഷനായി. കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ – സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസിന്റെ പിന്തുണയോടെ മട്ടന്നൂർ ബഡ്‌സ് സ്കൂളിനെ സമഗ്ര പുനരധിവാസ സേവനങ്ങൾ നൽകുന്ന മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെന്ററായി വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. ഭിന്നശേഷിയുള്ള കുട്ടികൾക്കായി ഏർളി സ്ക്രീനിംഗ്, ഏർളി ഡിറ്റെക്ഷൻ, ഏർളി ഇന്റർവെൻഷൻ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ശില്പശാലയിൽ ചർച്ച ചെയ്തു. മട്ടന്നൂർ നഗരസഭയിലെയും സമീപ പഞ്ചായത്തുകളിലെയും ഭിന്നശേഷിയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം, ചികിത്സ, പുനരധിവാസം, തൊഴിൽ പരിശീലനം തുടങ്ങിയ സമഗ്ര സേവനങ്ങൾ ലഭ്യമാക്കുന്ന രീതിയിൽ കേന്ദ്രത്തിന്റെ പ്രവർത്തനം വിപുലീകരിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ മൊയ്‌തീൻ കുട്ടി,ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി. ബിജു, യു.എൽ.സി.സി ഡയറക്ടർ എം.കെ. ജയരാജ്, സഹാറ ഫൗണ്ടേഷൻ ചെയർമാൻ ഡോ. ആദം, എസ്.ഐ.ഡി സ്റ്റേറ്റ് പ്രോഗ്രാം കോ ഓർഡിനേറ്റർ സിജി മോൾ ജേക്കബ്, എം.സി.ആർ.സി മാനേജർ പ്രബിത്ത് കെ.പി, റിനീഷ് തിരുവള്ളൂർ എന്നിവർ സംസാരിച്ചു. പുനരധിവാസ വിദഗ്ധർ, ആരോഗ്യ വകുപ്പ് പ്രതിനിധികൾ, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ, പ്രാദേശിക സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ഭിന്നശേഷി മേഖലയിലെ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.
ഏകദിന ശില്പശാല സംഘടിപ്പിച്ചു
WE ONE KERALA
0
.jpg)




Post a Comment