വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ നൂറു ശതമാനം വോട്ട് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സ്വീപ്പിന്റെ (SVEEP) ആഭിമുഖ്യത്തിൽ വലിയപറമ്പ ബീച്ചിൽ വോട്ടർമാരുടെയും കുട്ടികളുടെയും സംഗമം നടന്നു. തിരഞ്ഞെടുപ്പ് നിരീക്ഷകൻ വിജയ് ബാലകൃഷ്ണ വാഗ്മിർ ഐ എ എസ് പരിപാടി ഉദ്ഘാടനം ചെയ്തു. ജനാധിപത്യ പ്രക്രിയയിൽ ഓരോ വോട്ടിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. കുട്ടികളും മുതിർന്നവരും ആവേശത്തോടെ പങ്കെടുത്ത പട്ടം പറത്തലും സുംബ ഡാൻസും കടപ്പുറത്തെ വോട്ടർ ബോധവത്കരണ വേദിയാക്കി മാറ്റി.
ചടങ്ങിൽ ധ്യാനേശ്വർ കൊണ്ടിബാഹു ഗില്ലാരി ഐ എ എസ് മുഖ്യതിഥിയായി . സ്വീപ്പ് നോഡൽ ഓഫീസർ രതീഷ് പിലിക്കോട് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ആർ.ഡി.ഒ മനോജ് കുമാർ, തഹസിൽദാർ പ്രേമാനന്ദ്, അനിൽ ഫിലിപ്പ്, അജിത്, ജോബ് കഫെ മാനേജർ രാജേഷ്, ദിവ്യ, കെ.പി കവിത എന്നിവർ സംസാരിച്ചു. ചിത്രകാരൻ പ്രമോദ് അടുത്തിലയുടെ നേതൃത്വത്തിൽ ബാലസഭ കുട്ടികളും കുടുംബശ്രീ പ്രവർത്തകരും ചേർന്നാണ് വൈവിധ്യമാർന്ന പട്ടങ്ങൾ നിർമ്മിച്ചത്. വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത പട്ടങ്ങൾ വലിയപറമ്പയുടെ ആകാശത്ത് വർണ്ണവിസ്മയം തീർത്തു. തുടർന്ന നടന്ന സുംബ ഡാൻസ് പരിപാടിക്ക് പുത്തൻ ഉണർവ് പകർന്നു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ടി.പി രേഷ്മ സ്വാഗതവും ബ്ലോക്ക് കോർഡിനേറ്റർ എ. ജ്യോതിഷ് നന്ദിയും പറഞ്ഞു . തിരഞ്ഞെടുപ്പ് ഉത്സവമാക്കാൻ വോട്ടർമാരെ പ്രേരിപ്പിക്കുന്ന വേറിട്ടൊരു പ്രചരണ പരിപാടിയായി ഇത്
.jpg)



Post a Comment